Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാത്രം കഴുകല്‍ കഴിഞ്ഞ് 'പോക്കറ്റിലിടല്‍'; എം.വി ഗോവിന്ദന്റെ പെന്‍ഷന്‍ വീഡിയോ ഏറ്റെടുത്ത് ട്രോളന്മാര്‍

പാത്രം കഴുകല്‍ കഴിഞ്ഞ് 'പോക്കറ്റിലിടല്‍'; എം.വി ഗോവിന്ദന്റെ പെന്‍ഷന്‍ വീഡിയോ ഏറ്റെടുത്ത് ട്രോളന്മാര്‍
ഇടതുമുന്നണിയുടെ വികസന മുന്നേറ്റയാത്രക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ലഭിച്ച ഒരു 'പെന്‍ഷന്‍' സംഭാവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 'നിങ്ങള്‍ തന്നെ വീണ്ടും വരണം' എന്ന് പറഞ്ഞ് ഒരു വയോധികന്‍ പണം കൈമാറുന്ന ദൃശ്യങ്ങള്‍ സി.പി.എം അനുകൂലികള്‍ ആഘോഷമാക്കുമ്പോള്‍, ഇത് വെറും 'പി.ആര്‍' തന്ത്രമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. ഒരു വശത്ത് ഇമോഷണല്‍ മ്യൂസിക് ഇട്ട് സി.പി.എം ഈ വീഡിയോ ഷെയര്‍ ചെയ്യുമ്പോള്‍, മറുവശത്ത് ട്രോളന്‍മാര്‍ ഇത് ഏറ്റുപിടിച്ചു കഴിഞ്ഞു. വേദിയില്‍ കയറി വന്ന വയോധികന്‍ തന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനായ 2000 രൂപ എം.വി ഗോവിന്ദന് കൈമാറുന്നതും പണം എണ്ണി നോക്കിയ ഗോവിന്ദന്‍ മാസ്റ്റര്‍, അത് തിരികെ വയോധികന്റെ പോക്കറ്റിലേക്ക് തന്നെ ഇട്ടു നല്‍കുന്നതും കാണാം. എന്നാല്‍ കഥ അവിടെ തീരുന്നില്ല. സംഭവം സിപിഎം വൈറലാക്കിയതോടെ ഇതൊരു പി.ആര്‍. പരിപാടിയാണെന്ന ആക്ഷേപം ശക്തമായി. പണം പിന്നീട് താന്‍ തിരിച്ചു നല്‍കി എന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. എം.എ ബേബിയുടെ വിവാദമായ 'പാത്രം കഴുകല്‍' വീഡിയോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയ്ക്ക് കിട്ടിയ ഏറ്റവും വലിയ 'ഐറ്റം' എന്നാണ് ട്രോളന്മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ബേബിയുടെ പാത്രം കഴുകല്‍ സീന്‍ ഇതിന് മുന്നില്‍ നിഷ്പ്രഭമായി പോയെന്നും ട്രോളന്മാര്‍ പറയുന്നു. നാടകമേ ഉലകം, ഇലക്ഷന്‍ കഴിയും വരെ, എന്നിങ്ങനെ പോകുന്നു ട്രോളുകള്‍. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രയില്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നതിനു പകരം, ഇത്തരത്തിലുള്ള 'പി.ആര്‍ സ്റ്റണ്ടുകള്‍' വഴി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സി.പി.എം ശ്രമിക്കുന്നത്.

Related articles

See all
Latest News

മരംമുറിയും മാങ്കോ ഫോണും കഴിഞ്ഞു; ഇനി രാഷ്ട്രീയ ജാതകം എഴുത്ത്; ഷാഫി പോയാൽ പിണറായി ജയിക്കുമെ...

Latest News

മണിക്കും സ്വരാജിനും 'റെസ്റ്റ്', ടീച്ചര്‍ക്കും രക്ഷയില്ല; സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി.പി.എ...

Latest News

കണ്ണൂരില്‍ നടന്നത് 'വീണ' തിരക്കഥ; മന്ത്രിയുടെ പരിക്ക് നാടകം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ;...

Latest News

അന്വേഷണസംഘത്തിന് 'സല്യൂട്ട്'; കുറ്റപത്രം വൈകിപ്പിച്ചു; പോറ്റിയും പുറത്തേക്ക്

Save your stories

Sign in