Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
  ന്യൂഡല്‍ഹി :  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. ജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും കഴിഞ്ഞ വർഷം മാസിക റിപ്പോർട്ട് ചെയ്തത് ജോര്‍ജ് മുത്തൂറ്റിനെയായിരുന്നു. ഓർത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇൻഡസ്ട്രിയുടെ ദേശീയ എക്സിക്യൂട്ടിവ് അംഗവും സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്നു. സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മൂന്നു മക്കളിൽ ഒരാളായ പോൾ മുത്തുറ്റ് 2009 ൽ കൊല്ലപ്പെട്ടിരുന്നു.

Related articles

See all
Popular News

ലോക പക്ഷാഘാത ദിനം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പ...

Popular News

പി എസ് സി ക്രമക്കേട്: ഭിന്ന മൊഴികളുമായി ചെയര്‍മാനും അംഗങ്ങളും; എം.ആര്‍. ബൈജുവിനെ വീണ്ടും ച...

Popular News

സുധാപിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; അഞ്ചിരട...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Save your stories

Sign in