Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനു നേരെ CPM വധശ്രമം

ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനു നേരെ CPM വധശ്രമം
Marayamuttam-Suresh-attack002 ഡിസിസി ജനറൽ സെക്രട്ടറിയും പെരുംപഴുതൂര്‍ അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡ് അംഗവുമായ  മാരായമുട്ടം സുരേഷിനു നേരെ സിപിഎം വധശ്രമം.  സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം ഗുണ്ടകൾ ആക്രമം അഴിച്ചുവിടുകയായിരുന്നു. തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കപ്പെട്ട  മാരായമുട്ടം സുരേഷിനെ തലസ്ഥാനത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. സുരേഷിന് പുറമെ ആക്രമിക്കപ്പെട്ട സജിലാല്‍, രാഗേഷ് എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Marayamuttam-attack-003 പെരുംപഴുതൂര്‍ അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം ശ്രമം തടയാന്‍ മാരായമുട്ടം സുരേഷും  കൂട്ടരും ശ്രമിച്ചതോടെയാണ് ഇവരെ ആക്രമിച്ചത്. 20നാണ്  സൊസൈറ്റി തെരഞ്ഞെടുപ്പ്.  എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആരോപണം ഉയരുന്നു. https://youtu.be/NpXh4HWafw4   https://youtu.be/4k1hs-eE09c    

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in