Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതന പദ്ധതി ഏറ്റവും വിപ്ലവകരമായ സുരക്ഷാ പദ്ധതി : മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതന പദ്ധതി ഏറ്റവും വിപ്ലവകരമായ സുരക്ഷാ പദ്ധതി : മുല്ലപ്പള്ളി രാമചന്ദ്രന്‍
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതന പദ്ധതി ഏറ്റവും വിപ്ലവകരമായ സുരക്ഷാ പദ്ധതിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പദ്ധതി പ്രകാരം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 72,000 രൂപ എത്തും. 6,000 രൂപ വീതം പ്രതിമാസം നിർധന കുടുംബങ്ങൾക്ക് ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത് രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയാണെന്നും അതിലൂടെ 5 കോടി കുടുംബങ്ങൾക്കും 25 കോടി ജനങ്ങൾക്കും ഗുണഫലം ലഭിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വികസിത രാജ്യങ്ങൾക്ക് പോലും സ്വപ്‌നം കാണാൻ കഴിയാത്ത പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് അഭിമാനത്തോടും സന്തോഷത്തോടും ജീവിക്കാനുള്ള സാഹചര്യമാണ് കോൺഗ്രസ് ലഷ്യമിടുന്നത്. ഒരു പാർട്ടിയും ഒരു രാജ്യത്തും ഇത്തരമൊരു ദാരിദ്ര്യ നിർമ്മാർജന പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും പദ്ധതിയുടെ രൂപരേഖ തയാറാക്കിയത് മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്ത ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. മിനിമം ഇൻകം ഗ്യാരന്‍റി സ്‌കീം പദ്ധതിയെ മിഗ് -19 എന്ന ചുരുക്കപേരിൽ വിളിക്കാനാണ് താൻ ആ്രഗഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി ഭരണം രാജ്യത്തെ ജനജീവിതം ദുസഹമാക്കിയെന്നും കാർഷിക കടങ്ങൾ എഴുതിതള്ളാൻ മോദി തയാറായില്ലെന്നും അദ്ദേഹം അറിയിച്ചു. യു.പി.എ കാലത്ത് കർഷകരുടെ കടബാധ്യതയായ 72,000 കോടി രൂപയാണ് എഴുതിതള്ളിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in