Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മുഹമ്മദ്ദ് ആരിഫ് ഖാൻ കേരള ഗവർണറായി അധികാരമേറ്റു

മുഹമ്മദ്ദ് ആരിഫ് ഖാൻ കേരള ഗവർണറായി അധികാരമേറ്റു
ഐക്യ കേരളത്തിന്‍റെ 22-മത് ഗവർണറായി മുഹമ്മദ്ദ് ആരിഫ് ഖാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 11 ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിലാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്തതെന്നതും പ്രത്യേകതയായി. മുഹമ്മദ് അരീഫ് ഖാനെ ഗവർണായി നിയമിച്ചു കൊണ്ടുള്ള പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന്‍റെ ഉത്തരവ് ചീഫ് സെക്രട്ടറി ടോം ജോസ് വായിച്ചതോടെയാണ് പ്രൗഡഗംഭീരമായ സദസിനു മുന്നിൽ ചടങ്ങുകൾക്ക് ആരംഭമായത്. തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം മലയാളത്തിലും തുടർന്ന് ഇംഗ്ലീഷിലും പ്രതിജ്ഞാ വാചകം ചൊല്ലിയ ഗവർണർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാർ എന്നിവർക്ക് പുറമേ ഗവർണറുടെ പത്‌നി രേഷ്മ ആരിഫ് ഖാൻ, മക്കളായ മുസ്തഫ, കബീർ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ ഗവർണറെ അനുമോദിച്ചു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in