Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സംസ്ഥാനത്തെ മുഴുവൻ കാർഷിക വായ്പകൾക്കുമുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി

സംസ്ഥാനത്തെ മുഴുവൻ കാർഷിക വായ്പകൾക്കുമുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ  നീട്ടി
സംസ്ഥാനത്തെ മുഴുവൻ കാർഷിക വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുനഃക്രമീകരിക്കാത്ത വായ്പകൾക്കും ഇളവ് ലഭ്യമാണ്. വായ്പാ സംബന്ധമായ പരാതികൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും സബ് കമ്മിറ്റികൾ രൂപീകരിക്കാനും യോഗത്തിൽ ധാരണയായി കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി ജൂലൈ 31 ന് അവസാനിച്ച സാഹചര്യത്തിലാണ്, തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേർന്നത്. ബാങ്കേഴ്സ് സമിതിയുടെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ, മൊറട്ടോറിയം ഡിസംബർ 31 വരെ തുടരാൻ തീരുമാനിച്ചു. ഇക്കാലയളവിൽ സർഫാസി ആക്ട് പ്രകാരമുള്ള നടപടികൾ ഉണ്ടാകില്ല. മുഴുവൻ കാർഷിക വായ്പകൾക്കും ഇളവ് ലഭ്യമാണ് പുനഃക്രമീകരിക്കാത്ത വായ്പകളിന്മേൽ സ്വീകരിക്കേണ്ട നടപടി സംസ്ഥാന തല ബാങ്കേഴ്സ് സമിതി തീരുമാനിക്കും ഇടുക്കി, വയനാട് ജില്ലകളിലേതിനു സമാനമായി എല്ലാ ജില്ലകളിലും, വായ്പാ സംബന്ധമായ പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കാനും യോഗത്തിൽ ധാരണയായി. ഈ സമിതിയുടെ അറിവോടു കൂടി മാത്രമേ വായ്പാ കുടിശികയിന്മേൽ നടപടികൾ സ്വീകരിക്കൂ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in