Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കാണാനില്ല; നാലു ദിവസമായി പരിധിക്ക് പുറത്ത്

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കാണാനില്ല; നാലു ദിവസമായി പരിധിക്ക് പുറത്ത്
  തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇനിയും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം പാളയം പ​ബ്ലി​ക്​ ലൈ​ബ്ര​റി വ​ള​പ്പി​ലെ മ​ര​ത്തി​ലി​രു​ന്ന ഹ​നു​മാ​ൻ കുരങ്ങിനെ കണ്ടെത്തിയെങ്കിലും ഇപ്പോൾ നാ​ലു ദി​വ​സ​മാ​യി ഹനുമാൻ കുരങ്ങ് അപ്രത്യക്ഷനാണ്. ഈ മാസം പന്ത്രണ്ടാം തീയതിയാണ് ഹനുമാൻ കുരങ്ങ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കൂട്ടിലേക്ക് മാറ്റുന്നതിനിടെ ചാടിപ്പോയത്. നന്ദൻകോട് ഭാഗത്ത് ഒരു ദിവസം കഴിഞ്ഞതിനു ശേഷം തിരികെ എത്തി. ഇണയെ കാട്ടി ആകർഷിക്കാൻ നോക്കിയെങ്കിലും വലയിൽ വീണില്ല. പിന്നീട് വീണ്ടും അവിടെ നിന്ന് അപ്രദക്ഷ്യനായി. കുരങ്ങ് മൃഗശാലയിൽ നിന്നും ചാടി രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെയും മൃഗശാല അധികൃതർക്ക് പിടികൂടാനായിട്ടില്ല. കഴിഞ്ഞദിവസം പാളയം പബ്ലിക് ലൈബ്രറി വളപ്പിലെ ഒരു മരത്തിൽ കണ്ടെത്തി. എന്നാൽ ഇപ്പോൾ നാല് ദിവസമായി ഹനുമാൻ കുരങ്ങിനെ കാണാതായിട്ട്. എങ്ങോട്ട് പോയി എന്ന് ഒരറിവും ഇല്ല എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. അതേസമയം വ​ഴു​ത​ക്കാ​ട്​ താ​ജ്​ വി​വാ​ന്ത വ​ള​പ്പി​ൽ ക​ണ്ടു​വെ​ന്ന വി​വ​രം കി​ട്ടി​യെന്ന് മൃ​ഗ​ശാ​ല ഡോ​ക്ട​ർ പ​റ​യു​ന്നു. എന്നാൽ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇനിയും കണ്ടെത്താനായില്ലെങ്കിൽ ഹനുമാന്‍ കുരങ്ങിനെ അതിന്‍റെ വഴിക്ക് വിടാനാണ് തീരുമാനം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in