Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലക്ഷദ്വീപ് : ഐഷ സുൽത്താനക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്ന് എം.കെ മുനീർ

ലക്ഷദ്വീപ് : ഐഷ സുൽത്താനക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്ന് എം.കെ മുനീർ
ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ എം.കെ മുനീർ. ഐഷക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സംഘപരിവാറുകൾക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും എം.കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;
ചാനൽ ചർച്ചയിൽ "bio weapon" എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയും സിനിമാ സംവിധായകയുമായ ഐഷക്കെതിരെ കേസെടുത്തത് ഒരിക്കലും നീതീകരിക്കാനാവാത്തതാണ്. ഇന്ത്യയിലുടനീളം സംഘപരിവാറുകൾക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും രാജ്യദ്രോഹകുറ്റം ചുമത്തി പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്.ഈ രാജ്യത്തെ മതേതര സമൂഹം അവരുടെ കൂടെ തന്നെ ഉണ്ടാവും.ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രൊഫുൽ ഖോടാ പട്ടേലിന്റെ തെറ്റായ നിയമ വാഴ്ച്ചക്കെതിരെ ധീരമായി പോരാടുന്ന ഐഷ സുൽത്താനക്ക് പിന്തുണ നൽകിയേ മതിയാവൂ... പിറന്ന നാടിനു വേണ്ടി ശബ്ദിക്കുന്നവർ രാജ്യദ്രോഹികളല്ല, രാജ്യസ്നേഹികളാണ്.  

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in