Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കയ്പമംഗലത്ത് നിന്നും കാണാതായ പെട്രോൾ പമ്പ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

കയ്പമംഗലത്ത് നിന്നും കാണാതായ പെട്രോൾ പമ്പ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂര്‍ കയ്പമംഗലത്ത് നിന്നും കാണാതായ പെട്രോൾ പമ്പ് ഉടമയെ ഗുരുവായൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം സ്വദേശി 68 വയസ്സുള്ള മനോഹരനെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 6 മണിയോടെയാണ് ഗുരുവായൂര്‍ മമ്മിയൂർ പെട്രോൾ പമ്പിന് സമീപം മൃതദേഹം കണ്ടത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. കൈ രണ്ടും പുറകിൽ കൂട്ടി കെട്ടിയ നിലയിലാണ്. കാർ കണ്ടെത്തിയിട്ടില്ല. ബന്ധുക്കളെത്തിത്തി മ്യതദേഹം തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെ 12.50 ഓടെ പമ്പിൽ നിന്നും കാറിൽ കയറി പോകുന്ന ദ്യശ്യങ്ങൾ സി സി.ടി വി യിൽ പതിഞ്ഞിട്ടുണ്ട്. മനോഹരൻ വീട്ടിൽ എത്താതായതോടെ മകൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരാളാണ് ഫോണെടുത്ത് അച്ഛൻ ഉറങ്ങുകയാണെന്നും പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമയാണ് മനോഹരൻ. ഡോഗ് സ്ക്വാഡ് സംഭവസ്ഥലം പരിശോധിച്ചു. ഗുരുവായൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറും ആഭരണങ്ങളും നഷ്ടപ്പെട്ട സ്ഥിതിക്ക് കൊലപാതകമെന്ന് പോലീസ് ഉറപ്പിക്കുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് നായ മണം പിടിച്ച് മമ്മിയൂർ ജംഗ്ഷൻ വരെ എത്തിയിരുന്നു. വിരലടയാള വിദഗ്ദരും ഫോറൻസിക്ക് വിദഗ്ദരും സംഭവ സ്ഥലത്ത് പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. ഈ ഭാഗത്തു നിന്ന് ലഭ്യമായ സി സി ടി വി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിച്ച് വരികയാണ്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in