Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി സണ്ണി ജോസഫ്

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട് ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ESA പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനവാസ-കൃഷി മേഖലകളെ ഒഴിവാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. 

തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ച് 10-ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ ESA വിസ്തീര്‍ണം 9,993.7 ചതുരശ്ര കിലോമീറ്ററായി (9,107 ചതുരശ്ര കി.മീ വനഭൂമിയും 886.7 ചതുരശ്ര കി.മീ വനേതര പ്രദേശവും) കുറച്ചിരുന്നു. പിന്നീട് വില്ലേജുകള്‍ വിഭജിക്കപ്പെട്ട് എണ്ണം 131 ആയി ഉയര്‍ന്നപ്പോഴും നിര്‍ദ്ദിഷ്ട വിസ്തീര്‍ണം മാറ്റമില്ലാതെ തുടരുകയായിരുന്നു.പിന്നീട് 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രം ESAയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ആവശ്യമായ സ്‌പേഷ്യല്‍ ഫയലുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2026 ജൂലൈ 27-ന് കേന്ദ്രം പുറപ്പെടുവിച്ച ഏഴാമത് കരട് നോട്ടിഫിക്കേഷനിലും ഈ ഭേദഗതികള്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കുന്നതിനായി കേന്ദ്ര ഉന്നതതല സംഘത്തെ സംസ്ഥാനത്തേക്ക് ക്ഷണിച്ചു വരുത്തുകയും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും ചെയ്തിരുന്നു. 

പരിസ്ഥിതി, വനം, റവന്യൂ, കൃഷി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ കേരളത്തിന്റെ ഉയര്‍ന്ന ജനസാന്ദ്രതയും പ്രത്യേക സാഹചര്യങ്ങളും കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.2026 ജൂലൈ 26-ന് പുറത്തിറങ്ങിയ ഏഴാമത് കരട് വിജ്ഞാപനത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രത്തോട് സമയബന്ധിതമായി ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി 33 വില്ലേജുകളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ട് പരിഗണിച്ചുള്ള തുടര്‍നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ കര്‍ഷകരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in