Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വീര്യം കുറഞ്ഞ മദ്യ ഉല്പാദന യൂണിറ്റുകള്‍ക്ക് അനുമതി നല്‍കും : എക്സൈസ് മന്ത്രി നിയമസഭയില്‍

വീര്യം കുറഞ്ഞ മദ്യ ഉല്പാദന യൂണിറ്റുകള്‍ക്ക് അനുമതി നല്‍കും : എക്സൈസ് മന്ത്രി നിയമസഭയില്‍
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനുള്ള യൂണിറ്റുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. അതേ സമയം ഒന്നാം തീയതികളിൽ ബാറുകളും മദ്യവിൽപനശാലകളും തുറക്കുന്ന കാര്യം പരിഗണനയിലില്ലെന്നും മന്ത്രി സഭയിൽ അറിയിച്ചു. ഒന്നാം തീയതികളിൽ ബാറുകൾ തുറക്കില്ലെന്ന് മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.മഞ്ഞളാം കുഴി അലി എം.എൽ.എയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. അതേ സമയം ഇടത് സർക്കാരിന്‍റെ മദ്യ നയം പരാജയമെന്ന് നിയമസഭയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാർ മദ്യത്തിന്‍റെ വിൽപന വ്യാപിപ്പിക്കുകയാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. അതേ സമയം മദ്യനയം പരാജയമെന്ന് അംഗീകരിക്കാനാവില്ലെന്ന് എക്സെസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. റോഡിൽ കുടിച്ച് കിടക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അതേസമയം തീരപ്രദേശത്ത് കാസിനോകൾക്ക് അനുവാദം നൽകാൻ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും ബാറുകൾ അടച്ചിട്ടപ്പോഴും കേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞില്ലെന്നും എക്സൈസ് മന്ത്രി സഭയിൽ പറഞ്ഞു. നിയമസഭയിൽ നടന്ന ചോദ്യോത്തരവേളയിലായിരുന്നു മദ്യനയം ചർച്ചയായത്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in