Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പോക്കറ്റിലൊതുങ്ങുന്ന കുഞ്ഞന്‍ എഐ ഗാഡ്ജറ്റുമായി മെറ്റ; 'മ്യൂസ് ചാം' ഡിസംബറിലെത്തും

പോക്കറ്റിലൊതുങ്ങുന്ന കുഞ്ഞന്‍ എഐ ഗാഡ്ജറ്റുമായി മെറ്റ; 'മ്യൂസ് ചാം' ഡിസംബറിലെത്തും

ന്യൂയോര്‍ക്ക്: എഐ ഹാര്‍ഡ്വെയര്‍ വിപണിയില്‍ വന്‍ വിപ്ലവത്തിനൊരുങ്ങി മെറ്റ. രണ്ട് ഇഞ്ച് ടച്ച് സ്‌ക്രീനും 5ജി കണക്ടിവിറ്റിയുമുള്ള 'മ്യൂസ് ചാം' എന്ന പുതിയ കുഞ്ഞന്‍ എഐ ഗാഡ്ജറ്റാണ് മെറ്റ പ്രഖ്യാപിച്ചത്. ഒരു വയര്‍ലെസ് ഇയര്‍ബഡ് കേസിന്റെ വലിപ്പം മാത്രമുള്ള ഈ ഉപകരണം ഡിസംബറോടെ വിപണിയിലെത്തും. ഓപ്പണ്‍ എഐ തങ്ങളുടെ സ്വന്തം എഐ ഹാര്‍ഡ്വെയര്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കവെയാണ് മെറ്റയുടെ നീക്കം.   

സാധാരണ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന പരമ്പരാഗത എഐ ചാറ്റ്ബോട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് 'മ്യൂസ് ചാം'. ഉപയോക്താക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ സ്വന്തമായി ചെയ്തുതീര്‍ക്കാന്‍ ശേഷിയുള്ള പ്രായോഗികമായ 'ഏജന്റിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' സംവിധാനമായാണ് ഇതിനെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സ്വാഭാവികമായ ചാറ്റ് ഇന്റര്‍ഫേസിലൂടെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തിന് വ്യക്തിഗത വിവരങ്ങളും മുന്‍ഗണനകളും ഓര്‍ത്തു വെക്കാനാകും. ഉപയോക്താവിന്റെ നേരിട്ടുള്ള മേല്‍നോട്ടമില്ലാതെ തന്നെ അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യുക, ചെലവുകള്‍ ചുരുക്കാനുള്ള വഴികള്‍ കണ്ടെത്തുക തുടങ്ങിയ സങ്കീര്‍ണ്ണമായ ജോലികള്‍ ഇത് സ്വതന്ത്രമായി നിര്‍വ്വഹിക്കും.   

ഡിജിറ്റല്‍ സുരക്ഷയെയും വ്യക്തിഗത സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ശക്തമായ മുന്‍കരുതലുകള്‍ മെറ്റ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഉപയോക്താവിന്റെയും ഡാറ്റ ക്ലൗഡിലെ പ്രത്യേക വിര്‍ച്വല്‍ കമ്പ്യൂട്ടറിലാണ് സൂക്ഷിക്കുന്നത്. ഈ ചാറ്റ് വിവരങ്ങള്‍ യാതൊരു കാരണവശാലും പരസ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നും, ഭാവിയില്‍ പൂര്‍ണ്ണമായ എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുമെന്നും മെറ്റ ഉറപ്പുനല്‍കുന്നു.

ഇമെയിലുകള്‍ അയക്കുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് മ്യൂസ് ചാം നിര്‍ബന്ധമായും ഉപയോക്താവില്‍ നിന്ന് നേരിട്ട് അനുമതി തേടും. ആവശ്യമായ നിര്‍ദ്ദേശം നല്‍കിയാല്‍ ബ്രൗസര്‍ തുറന്ന് ഫോമുകള്‍ പൂരിപ്പിക്കാനും, യാത്രകള്‍ ബുക്ക് ചെയ്യാനും മ്യൂസിന് തനിയെ സാധിക്കും. ദീര്‍ഘനേരം ആവശ്യമുള്ള ജോലികളില്‍, ഉപയോക്താവ് ആപ്പ് അടച്ചുപൂട്ടിയാലും പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ തുടരുകയും, ഇമെയില്‍ അയക്കല്‍ അല്ലെങ്കില്‍ പണം അടയ്ക്കല്‍ പോലുള്ള ഘട്ടങ്ങളില്‍ അനുമതിക്കായി ഉപയോക്താവിനെ തിരികെ സമീപിക്കുകയും ചെയ്യും.

Related articles

See all
Popular News

'പഴയ അലക്‌സയേക്കാള്‍ മിടുക്കനാണ് പുതിയ അലക്‌സാ'; സ്മാര്‍ട്ടായി ആമസോണ്‍ അലക്‌സാ+ ഇന്ത്യയിലെ...

Popular News

പകുതി വിലയിൽ പുതിയ എഐ മോഡലുകൾ: ഓപ്പൺഎഐ ജിപിടി-6 സോളും ലൂണയും പുറത്തിറക്കി

Popular News

Galaxy S26 വാങ്ങാൻ ഇനി 20,000 രൂപ അധികം; ഇന്ത്യയിൽ സാംസങ് ഫോണുകൾക്ക് വില വർധന

Popular News

ജെമിനിയും അതിരുവിട്ടോ? സുരക്ഷാപരിശോധനയ്ക്കിടെ വെബ്സൈറ്റുകളിൽ കടന്നുകയറിയെന്ന് റിപ്പോർട്ട്

Save your stories

Sign in