Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'മാധ്യമങ്ങള്‍ കംഗാരു കോടതികളാകുന്നു; ജനാധിപത്യത്തെ പിന്നോട്ടടിക്കുന്ന നടപടി': വിമർശിച്ച് ചീഫ് ജസ്റ്റിസ്

'മാധ്യമങ്ങള്‍ കംഗാരു കോടതികളാകുന്നു; ജനാധിപത്യത്തെ പിന്നോട്ടടിക്കുന്ന നടപടി': വിമർശിച്ച് ചീഫ് ജസ്റ്റിസ്
റാഞ്ചി: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ.  മാധ്യമങ്ങള്‍ ‘കംഗാരു കോടതി'കളായി മാറുന്നുവെന്നായിരുന്നുചീഫ് ജസ്റ്റിന്‍റെ വിമർശനം. മാധ്യമങ്ങളുടെ ഉത്തരവാദിത്വരഹിതമായ പെരുമാറ്റം ജനാധിപത്യത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ റാഞ്ചിയിൽ ജസ്‌റ്റിസ് എസ്.ബി സിൻഹ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വിമർശനം. ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. പ്രത്യക അജണ്ടകളോടെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നടക്കുന്ന ചർച്ചകൾ ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഇത്തരം ചര്‍ച്ചകൾ അനുഭവ സമ്പത്തുള്ള ജഡ്‌ജിമാരെ പോലും സമ്മർദത്തിലാക്കുന്നു. രാജ്യത്ത് ജഡ്ജിമാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നു. മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ നീതിയുക്തമായ പ്രവര്‍ത്തനത്തെയും, സ്വാതന്ത്ര്യത്തെയും ബാധിക്കുകയാണെന്നും മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു വിഷയത്തിൽ നീതി നിശ്ചയിക്കേണ്ടത് അതേക്കുറിച്ച് അറിവില്ലാത്തവരും ആ വിഷയത്തിൽ ഒരു പ്രത്യേക താല്‍പര്യവും അജണ്ടയും ഉള്ളവരും നടത്തുന്ന സംവാദം അടിസ്ഥാനമാക്കിയല്ല. അബദ്ധജടിലവും വിജ്‌ഞാനപ്രദവുമല്ലാത്തതുമാണ് ഇത്തരം ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു. പത്രമാധ്യമങ്ങൾക്ക് കുറച്ചെങ്കിലും ഉത്തരവാദിത്വബോധം ഉണ്ട്. ദൃശ്യ മാധ്യമങ്ങൾക്ക് ഇത് തീരെയില്ലെന്നും സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളിൽ ജഡ്‌ജിമാർ പ്രതികരിക്കാത്തത് ബലഹീനതയായി വ്യാഖ്യാനിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമങ്ങൾ സ്വയം നിയന്ത്രണത്തിന് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in