Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മാവോയിസ്റ്റ് ബന്ധം : പന്തീരാങ്കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് മേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല

മാവോയിസ്റ്റ് ബന്ധം : പന്തീരാങ്കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് മേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലനും താഹയ്ക്കും മേല്‍ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ പിന്‍വലിക്കില്ല. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിക്കും. കൂടുതല്‍ അന്വേഷണത്തിന് ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയേക്കും. അതേസമയം, അലൻ ഷുഹൈബ് രണ്ട് വർഷത്തിനിടെ 6 ഫോണുകൾ ഉപയോഗിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഫോൺ കാൾ ലിസ്റ്റുകളും പോലീസ് പരിശോധിച്ചു. അലൻ ബന്ധപ്പെട്ടവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. യു.എ.പിഎ നിലനിൽക്കുമെന്ന് ഗവണ്മെന്‍റ് പ്ലീഡർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.  യുഎപിഎ നിലനിർത്തുന്നതിനുള്ള  നിർണായക തെളിവുകളും പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക, അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി കുറ്റങ്ങളാണ് ഇവർക്കെതിരെ  ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in