Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മണിപ്പൂർ അശാന്തം; കേന്ദ്ര മന്ത്രിയുടെ വീടിന് തീയിട്ട് ജനക്കൂട്ടം

മണിപ്പൂർ അശാന്തം; കേന്ദ്ര മന്ത്രിയുടെ വീടിന് തീയിട്ട് ജനക്കൂട്ടം
  ഇംഫാൽ: മണിപ്പൂരില്‍ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അക്രമാസക്തരായ ജനക്കൂട്ടം വിദേശകാര്യ സഹമന്ത്രിയുടെ വസതിക്ക് തീയിട്ടു. ആളപായമില്ല. സംഭവ സമയത്ത് മന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടം എല്ലാ ഭാഗത്തുനിന്നും പെട്രോൾ ബോംബുകൾ എറിയുകയായിരുന്നുവെന്ന് മന്ത്രിയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആയിരത്തോളം വരുന്ന ജനക്കൂട്ടം വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്‍റെ വസതിക്ക് തീയിട്ടത്. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് കത്തിച്ചത്. വീടിന് കാവലുണ്ടായിരുന്ന 22 സുരക്ഷാ ജീവനക്കാരെ തുരത്തിയോടിച്ച ശേഷമാണ് വസതിക്കു തീയിട്ടത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് തുടങ്ങിയ കലാപം മണിപ്പൂരില്‍ ഇപ്പോഴും തുടരുകയാണ്. മെയ്തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നടത്തിയ ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’ന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. 40 ദിവസത്തിലേറെയായി തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ നൂറിലേറെപ്പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. അതേസമയം വിഷയത്തില്‍ കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in