Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മണിപ്പൂർ കലാപം: മൂന്നംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

മണിപ്പൂർ കലാപം: മൂന്നംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍
  ന്യൂഡല്‍ഹി: കലാപകലുഷിതമായ മണിപ്പൂർ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായി മൂന്നംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ക്രൈസ്തവ ദേവാലയങ്ങൾക്കും ക്രിസ്തുമത വിശ്വാസികൾക്കുമെതിരെ നടന്ന വ്യാപക ആക്രമണങ്ങളിലേക്ക് നയിച്ച കാരണങ്ങളും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും പഠിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ നിർദേശം. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എംപി, മുൻ എംപി ഡോ. അജോയ് കുമാർ, സുധീപ് റോയ് ബർമൻ എംഎൽഎ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കലാപത്തില്‍ ഒറ്റപ്പെട്ട ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാരിന് കഴിയാത്തതിൽ മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു. വർഗീയ സംഘർഷം തുടരുമ്പോഴും ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനെയും കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു.  

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in