Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മുസ്ലീങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി മനേക ഗാന്ധി; വോട്ട് ചെയ്തില്ലെങ്കില്‍ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് കേന്ദ്രമന്ത്രി; മനേകയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

മുസ്ലീങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി മനേക ഗാന്ധി; വോട്ട് ചെയ്തില്ലെങ്കില്‍ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് കേന്ദ്രമന്ത്രി; മനേകയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
യു.പിയിലെ മുസ്ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിങ്ങള്‍ അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പറഞ്ഞത്. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സുൽത്താൻപുർ ജില്ലാ മജിസ്ട്രേറ്റ് മനേകയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. 'ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്' എന്നും മനേകാ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മനേക ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചത്. 'ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലിംകളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? . ' എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.

Related articles

See all
Popular News

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പും വര്‍ത്തമാനകാലത്തെ വെല്ലുവിളികളും

Popular News

അയോധ്യ രാമക്ഷേത്ര സംഭാവനക്കേസ്: മോദി പാർലമെന്റിൽ മറുപടി പറയണം; ആവശ്യവുമായി മല്ലികാർജുൻ ഖാർ...

Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in