Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കമല്‍ഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുത്; വാണിജ്യ സ്ഥാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

കമല്‍ഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുത്; വാണിജ്യ സ്ഥാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്
  ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പേരും ചിത്രവും 'ഉലകനായകന്‍' എന്ന വിശേഷണവും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം തന്റെ പേരും ചിത്രവും ഉപയോഗിച്ച് വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനെതിരെ കമല്‍ഹാസന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടേതാണ് ഉത്തരവ്. വ്യക്തിമുദ്രകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, പരാതിയില്‍ മറുപടി നല്‍കാന്‍ ബന്ധപ്പെട്ട കമ്പനിയോട് നിര്‍ദേശിച്ചു. എന്നാല്‍, കാര്‍ട്ടൂണുകളില്‍ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. തന്റെ അനുവാദമില്ലാതെ ഇത്തരം അടയാളങ്ങള്‍ ആരും ഉപയോഗിക്കരുതെന്ന് തമിഴ്, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ കമല്‍ഹാസനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

ആന്റണി എന്ന വിശ്വസ്തൻ, 'പാർട്ടി താൽപര്യങ്ങൾക്കൊപ്പം എന്നും നിലകൊണ്ടയാൾ'; ആത്മകഥയിൽ എ. കെ ആ...

Popular News

മോദിയുമായി വ്യക്തിപരമായ അടുപ്പമില്ല, മുഖാമുഖം വരുമ്പോൾ ഔപചാരിക നമസ്കാരം മാത്രം; പലപ്പോഴും...

Popular News

'രാഹുലും പ്രിയങ്കയും ശക്തമായി എതിര്‍ത്തു, തന്റെ സുരക്ഷയില്‍ അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു'...

Popular News

'തന്നെ പുറത്താക്കാൻ ഗൂഢാലോചന നടന്നു, തോല്‍വി അംഗീകരിക്കില്ല'; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന...

Save your stories

Sign in