Logo
Sat, Jun 06, 2026 • 10:24 PM
LIVE TV
Watch

No business videos available

No Middle East videos available

പൗരത്വഭേദഗതി നിയമത്തിനെതിരെ ഡീൻ കുര്യാക്കോസ് എം പി നയിക്കുന്ന ലോംഗ് മാർച്ചിന് തുടക്കം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 06, 2020
1 min read Updated: June 06, 2026
SHARE:
SAVE: Login to save

പൗരത്വഭേദഗതി നിയമത്തിനെതിരെ ഡീൻ കുര്യാക്കോസ് എം പി നയിക്കുന്ന ലോംഗ് മാർച്ചിന് തുടക്കം
പൗരത്വഭേദഗതി ബിൽ പൂർണമായും പിൻവലിക്കണമെന്നാവശ്യപെട്ട് ഡീൻ കുര്യാക്കോസ് എം പി നയിക്കുന്ന ലോംഗ് മാർച്ച് ആരംഭിച്ചു. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി മാർച്ച് ഉത്ഘാടനം ചെയ്തു. ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ലോംഗ് മാർച്ചിനാണ് ഇടുക്കിയിലെ തൂക്കുപാലത്ത് നിന്നും ആരംഭിച്ചത്. പൗരത്വ ഭേദഗതി ബിൽ പൂർണമായും പിൻവലിക്കുക, രാജ്യത്തെ പൗരന്മാരെ വേർതിരിക്കുന്ന ഭരണഘടനാ വിരുദ്ധമായ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ മാർച്ച് ആരംഭിച്ചത്. നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത മാർച്ചിന്‍റെ ഉദ്ഘാടനം ജോസ് കെ മാണി പതാക കൈമാറി നിർവഹിച്ചു. ഇടുക്കി ഡി സി സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ, ഇ.എം ആഗസ്തി, ഇ.കെ വാസു, എം.എൻ ഗോപി, അലക്സ് കോഴിമല തുടങ്ങിയ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10