Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊലക്കത്തി രാഷ്ട്രീയക്കാരനായ ജയരാജനുവേണ്ടി വോട്ട് ചോദിക്കില്ല; വീരന്റെ പാര്‍ട്ടിയില്‍ കലാപം

കൊലക്കത്തി രാഷ്ട്രീയക്കാരനായ ജയരാജനുവേണ്ടി വോട്ട് ചോദിക്കില്ല; വീരന്റെ പാര്‍ട്ടിയില്‍ കലാപം
പി ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിൽ വടകര ലോക്‌സഭാ മണ്ഡലത്തിലെ ലോക് താന്ത്രിക് ജനദാദളിൽ കലാപം. ജയരാജനുവേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് എൽ.ജെ.ഡിയിലെ ഒരു വിഭാഗം പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിനേയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ച് കഴിഞ്ഞു. വടകര ലോക്‌സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പി ജയരാജനെ പ്രഖ്യാപിച്ചത് ഇടതുമുന്നണിയിൽ പ്രവേശിച്ച എംപി വീരേന്ദ്ര കുമാറിന്റെ പാർട്ടിയായ ലോക് താന്ത്രിക് ജനദാദൾ പ്രവർത്തകർ ഒരുവിഭാഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. വടകര ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളായ വടകരയിലും കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലും എൽജെഡിക്ക് മോശമല്ലാത്ത വോട്ടുബാങ്കുണ്ട്. എന്നാൽ സാധാരണ എൽജെഡി പ്രവർത്തകർക്ക് ജയരാജന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാകുന്നില്ല. കൊലപാതക രാഷ്ട്രീയ പശ്ചാത്തലമുള്ള, അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിഭാഗത്തുള്ള പി.ജയരാജനുവേണ്ടി എങ്ങനെ വോട്ടുചോദിക്കുമെന്ന് സാധാരണ പ്രവർത്തകർ നേതാക്കളോട് ചോദിക്കുന്നത്. ഇതിന് പുറമെ ടിപി ചന്ദ്രശേഖരൻ കേസും വടകരയുടെ രാഷ്ട്രീയ മണ്ഡലത്തിൽ സജീവമായി നിറഞ്ഞു നിൽക്കുന്നതാണ് . കഴിഞ്ഞ ദിവസം വരെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രചരണവും പ്രസംഗവും നടത്തിയവരാണ് വടകരയിലെ എൽജെഡി പ്രവർത്തകർ. അതുകൊണ്ട് തന്നെ പ്രചരണ പ്രവർത്തന രംഗത്തുണ്ടാകില്ലെന്ന് വലിയൊരു വിഭാഗം എൽജെഡി പ്രവർത്തകർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എന്നാൽ മുന്നണിയിലെ അഭിമാനം എന്ന നിലക്ക് പ്രവർത്തിക്കണമെന്ന് ആവശ്യപ്പട്ടിട്ടുണ്ടെങ്കിലും പ്രവർത്തന രംഗത്ത് ഉണ്ടാകില്ലെന്ന് എൽ ജെഡി പ്രവർത്തകർ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും മുന്നണിയിലും എൽജെഡിയിലും വരുംദിവസങ്ങളിൽ കലാപം പടരുമെന്ന് തന്നെയാണ് വടകരയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in