Logo
Sat, Jul 11, 2026 • 03:22 PM
LIVE TV
Watch

No business videos available

No Middle East videos available

'ലെനിൻ' റിലീസ്; അഖിൽ അക്കിനേനിക്ക് ആശംസകളുമായി സാമന്ത


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 11, 2026
1 min read
SHARE:
SAVE: Login to save

'ലെനിൻ' റിലീസ്; അഖിൽ അക്കിനേനിക്ക് ആശംസകളുമായി സാമന്ത

ഹൈദരാബാദ്: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്ക് താരം അഖിൽ അക്കിനേനി നായകനായി എത്തുന്ന 'ലെനിൻ' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടി സാമന്ത റൂത്ത് പ്രഭു അഖിലിനും മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നു.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച സാമന്ത, "ലെനിനും അഖിൽ അക്കിനേനിക്കും ചിത്രത്തിന്റെ മുഴുവൻ പ്രവർത്തകർക്കും ആശംസകൾ. ചിത്രം ഇപ്പോൾത്തന്നെ ബ്ലോക്ക്ബസ്റ്റർ വൈബ് തരുന്നുണ്ട്," എന്നാണ് കുറിച്ചത്.

സാമന്തയുടെ മുൻഭർത്താവായ നാഗചൈതന്യയുടെ സഹോദരനാണ് അഖിൽ അക്കിനേനി. നാലുവർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞിരുന്നു. തുടർന്ന് നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു.മുരളി കിഷോർ അബ്ബുരു സംവിധാനം ചെയ്യുന്ന ആക്ഷൻ–റൊമാൻസ് ചിത്രമായ 'ലെനിൻ' ആന്ധ്രാപ്രദേശിലെ റായലസീമയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഭാഗ്യശ്രീ ഭോർസെയാണ് നായിക.

2023-ൽ പുറത്തിറങ്ങിയ 'ഏജന്റ്' ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിന് പിന്നാലെയാണ് അഖിൽ പുതിയ ചിത്രവുമായി പ്രേക്ഷകരെ സമീപിക്കുന്നത്. ആ ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ അഖിലിന്റെ കരിയറിനെക്കുറിച്ച് നാഗാർജുന പ്രതികരിച്ചിരുന്നു. അഖിലിനെ മുൻതലമുറയിലെ താരങ്ങളുമായി താരതമ്യം ചെയ്യരുതെന്നും കുടുംബപാരമ്പര്യത്തിന്റെ പേരിൽ വലിയ സമ്മർദമാണ് അദ്ദേഹം നേരിടുന്നതെന്നും നാഗാർജുന പറഞ്ഞു.

തന്റെ കരിയറിന്റെ തുടക്കത്തിലും സമാനമായ സമ്മർദങ്ങൾ നേരിട്ടിരുന്നുവെന്ന് പറഞ്ഞ നാഗാർജുന, അഖിൽ ഓരോ ചിത്രത്തിലും പരമാവധി ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും പല സിനിമകളും വിജയിച്ചില്ലെന്നും അത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കി. ആ അനുഭവങ്ങളാണ് 'ലെനിൻ' എന്ന ചിത്രവുമായി അഖിലിന് കൂടുതൽ ആത്മബന്ധം സൃഷ്ടിച്ചതെന്നും ചിത്രം വിജയിക്കുമെന്ന വിശ്വാസത്തിലാണ് താൻ സഹനിർമാതാവായതെന്നും നാഗാർജുന കൂട്ടിച്ചേർത്തു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10