Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'ഇടതുസർക്കാർ നരേന്ദ്ര മോദിക്ക് പഠിക്കുന്നു'; രൂക്ഷ വിമർശനവുമായി മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍

'ഇടതുസർക്കാർ നരേന്ദ്ര മോദിക്ക് പഠിക്കുന്നു'; രൂക്ഷ വിമർശനവുമായി മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍
തിരുവനന്തപുരം: ഇടതു സർക്കാർ നരേന്ദ്ര മോദിക്ക് പഠിക്കുകയാണെന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍ എ.ജെ വിജയൻ. വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ ദൗർബല്യം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.  കർഷക സമരത്തോട് നരേന്ദ്ര മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സർക്കാർ ചെയ്യുന്നത്. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന വ്യക്തിയാണ് താനെന്നും തീരഗവേഷകന്‍ കൂടിയായ എ.ജെ വിജയൻ പറഞ്ഞു. വിഴിഞ്ഞം സംഭവവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനെയും തീവ്രവാദികളായി ചിത്രീകരിച്ചിരുന്നു. അതേസമയം വിഷയത്തില്‍ മന്ത്രി ആന്‍റണി രാജു വ്യക്തമായ മറുപടി നൽകിയില്ല. മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരന്‍റെ മറുപടിസർക്കാറിന് കിട്ടിയ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in