Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഓക്‌സിജന്‍ ടാങ്ക് നിറക്കുന്നതിനിടെ ചോർച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

ഓക്‌സിജന്‍ ടാങ്ക് നിറക്കുന്നതിനിടെ ചോർച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു
മുംബൈ : ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ 22 രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു. നാസിക്കിലെ ഡോ. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. ആശുപത്രിക്ക് പുറത്തെ ഓക്‌സിജന്‍ ടാങ്ക് നിറക്കുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ്  അപകടമുണ്ടായത്. കൊവിഡ് ബാധിതരായി വെന്‍റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 രോഗികളാണ് മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ടാങ്കിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ഓക്സിജന്‍ വിതരണം തടസപ്പെട്ടതോടെ  ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടം നടന്നതിന് പിന്നാലെ തന്നെ അഗ്നിസുരക്ഷാ സേന സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.   https://twitter.com/ANI/status/1384776784818757633?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1384776784818757633%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F04%2F21%2Foxygen-tank-leak-outside-hospital-in-maharashtras-nashik-fire-engines-rushed-to-spot.html

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in