Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിണറായി ചെത്തുതൊഴിലാളിയുടെ മകനെന്ന് എല്‍ഡിഎഫ് ചുവരെഴുത്ത് ; പിന്നാലെ മായ്ച്ച് പ്രവർത്തകർ ; ട്രോള്‍വർഷം

പിണറായി ചെത്തുതൊഴിലാളിയുടെ മകനെന്ന് എല്‍ഡിഎഫ് ചുവരെഴുത്ത് ; പിന്നാലെ മായ്ച്ച് പ്രവർത്തകർ ; ട്രോള്‍വർഷം
  തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുതൊഴിലാളിയുടെ മകനെന്ന് വിശേഷിപ്പിച്ചുള്ള എല്‍ഡിഎഫ് പ്രവർത്തകരുടെ ചുവരെഴുത്തിനെതിരെ ട്രോള്‍വർഷം. തൃശൂർ എംജി റോഡിന് സമീപമായിരുന്നു ‘തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം..’ എന്ന ചുവരെഴുത്ത്. ചിത്രം ഇടതു അനുകൂല പ്രവർത്തകർ അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനു പിന്നാലെ ചുവരിലെ  വാചകങ്ങൾ മായ്ച്ചു കളഞ്ഞു. ചുമരില്‍ പിണറായിയുടെ ചിത്രം മാത്രമാണ് ബാക്കിയായുള്ളത്.  എഴുത്തുകൾ വെള്ള പെയിന്റ് അടിച്ച് മായ്ച്ചിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'നിങ്ങള്‍ എഴുതിയാലും പറഞ്ഞാലും പ്രശ്നം ഇല്ലേ'യെന്ന് എല്‍ഡിഎഫ് പ്രവർത്തകരോട് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു.    

Related articles

See all
Popular News

മൈനർ ഡ്രൈവിംഗിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു: ഒരൊറ്റദിവസത്തെ മിന്നൽ പരിശോധനയിൽ കുടുങ്...

Popular News

ലോക പക്ഷാഘാത ദിനം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പ...

Popular News

പി എസ് സി ക്രമക്കേട്: ഭിന്ന മൊഴികളുമായി ചെയര്‍മാനും അംഗങ്ങളും; എം.ആര്‍. ബൈജുവിനെ വീണ്ടും ച...

Popular News

സുധാപിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; അഞ്ചിരട...

Save your stories

Sign in