Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പെരിയ സംഭവത്തില്‍ നിശബ്ദരായിരിക്കുന്ന സാംസ്കാരിക നായകരെ വിമര്‍ശിച്ച് കെ എസ് യു

പെരിയ സംഭവത്തില്‍ നിശബ്ദരായിരിക്കുന്ന സാംസ്കാരിക നായകരെ വിമര്‍ശിച്ച് കെ എസ് യു
KM-Abhijith കാസർഗോഡ് ഇരട്ട കൊലപാതകത്തെ അപലപിക്കാത്ത സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് കെ എസ് യു. സംസ്കാരിക നായകർ സിപിഎം ഓഫീസുകളിൽ നാവ് പണയം വെച്ചിരിക്കുകയാണെന്നു കെ എസ് യു സംസ്ഥാന പ്രസിഡന്‍റ്‌ കെഎം അഭിജിത് ആരോപിച്ചു. കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ സഹോദരിമാരുടെ മുഴുവൻ പഠന ചിലവും കെ എസ് യു വഹിക്കുമെന്നും അഭിജിത് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ സിപിഎം എതിരാളികളെ കൊന്നു തള്ളുകയാണ്. സർക്കാർ ഇതിനു പരിപൂർണ പിന്തുണ നൽകുന്നു. കേരളത്തിന്‍റെ ക്രസമാധാനം നിലനിർത്താൻ മുഖ്യമന്ത്രി നേതൃത്വം നൽകണം. അല്ലാത്തപക്ഷം കെ എസ് യുവിന്‍റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തും. കാസർഗോഡ് കൊലചെയ്യപ്പെട്ട കൃപേഷിന്‍റേയും ശരത്തിന്‍റെയും സഹോദരിമാരുടെ മുഴുവൻ പഠന ചിലവും കെ എസ് യു ഏറ്റെടുക്കും. സാംസ്‌കാരിക നായകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ നടത്തുന്ന സെലെക്ടിവ് പ്രതികരണതോടെ പുച്ഛമാണ്. സാംസ്‌കാരിക നായകർ നാവു സിപിഎം പാർട്ടി ഓഫീസുകളിൽ പണയം വെച്ചിരിക്കുകയാണ് എന്നും അഭിജിറ്ജ് പറഞ്ഞു അഭിമന്യു കൊലചെയ്യപ്പെട്ടപ്പോൾ കവിത എഴുതിയവരെ ഇപ്പോൾ കാണാനില്ല. നിലപാടുകൾ ഇല്ലാത്ത ഇത്തരം സാംസ്‌കാരിക നായകരെഇനി കെ എസ് യുവിന്‍റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല എന്നും അഭിജിത് വ്യക്തമാക്കി.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in