Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

K.S.R.T.C സമരം പിന്‍വലിച്ചു; ജീവനക്കാരെ സംരക്ഷിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്

K.S.R.T.C സമരം പിന്‍വലിച്ചു; ജീവനക്കാരെ സംരക്ഷിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്
കെ.എസ്.ആർ.ടി.സി ജീവനക്കാർ ഒക്ടോബർ മൂന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കാമെന്ന് സംഘടനകൾക്ക് മന്ത്രി ഉറപ്പുനൽകി. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരത്തിന് സെപ്തംബർ 13 ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സമരം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. തുടർന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ധാരണയായത്. സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കും. ഇതിനായി കെ.എസ്.ആർ.ടി.സി എം.ഡി നടപടി സ്വീകരിക്കും. https://www.youtube.com/watch?v=DVGLQJCC96Q ശമ്പള പരിഷ്കരണം നടപ്പാക്കുക, പിരിച്ചു വിട്ട കാഷ്വൽ മെക്കാനിക്കൽ സ്റ്റാഫുകളെ തിരിച്ചെടുക്കുക, ഷെഡ്യൂളുകളുടെ പുനഃപരിശോധന പിൻവലിക്കുക, ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. അതേ സമയം മറ്റ് തൊഴിൽ പ്രശ്നങ്ങളിൽ ഈ മാസം 17ന് ചർച്ച നടത്താനും ധാരണയായി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in