Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു

കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു
തിരുവനന്തപുരം :കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. രാഷ്ട്രീയകേസുകളില്‍ ഉള്‍പെടുന്ന കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ഉറപ്പുവരുത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാരകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കി പ്രവര്‍ത്തിക്കുന്നവര്‍ കേസില്‍ പെടുമ്പോള്‍ അവരെ നിയമപരമായി സഹായിക്കാന്‍ ഇനി മുതല്‍ കോണ്‍ഗ്രസ് നിയമ സഹായ വേദി ഉണ്ടാകുമെന്നും ഇതിനായി മുന്നോട്ട് വന്ന ലോയേഴ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. കെ.സുധാകരന്‍ എം.പി മുന്‍കൈയെടുത്താണ് നിയമ സഹായ സമിതിക്ക് രൂപം നല്‍കിയത്.മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ റ്റി.യു രാധാകൃഷ്ണന്‍, മരിയാപുരം ശ്രീകുമാര്‍,കെ.ജയന്ത്, ജി.എസ്.ബാബു, ജി സുബോധന്‍,പി.എം നിയാസ്, ദീപ്തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖരന്‍,ഡി.സി.സി പ്രസിഡന്‍റുമാരായ പാലോട് രവി,രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: അഡീഷണല്‍ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം; അറസ്റ്റ് എന്തിനെന്ന് ക...

Save your stories

Sign in