Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുഗത സ്മൃതി; സുഗതകുമാരിയുടെ നവതി ആചരണം വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ തീരുമാനിച്ചതായി കെ. സുധാകരന്‍

സുഗത സ്മൃതി; സുഗതകുമാരിയുടെ നവതി ആചരണം വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ തീരുമാനിച്ചതായി കെ. സുധാകരന്‍
കേരളത്തിന്‍റെ പ്രിയ കവയത്രി സുഗതകുമാരിയുടെ നവതി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ കെ.പി.സി.സി തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചു. കേരളത്തിന്‍റെ പ്രിയ കവയത്രിയും,ദേശീയ പ്രസ്ഥാനത്തിന്‍റെ പാരമ്പര്യം ഉൾക്കൊള്ളുന്ന കോൺഗ്രസ്സ് പാർട്ടിയുടെ എക്കാലത്തെയും ശക്തിസ്രോതസ്സും, പ്രമുഖ പരിസ്ഥിതി - സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു സുഗതകുമാരി. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധുവിനാണ് സംഘാടന ചുമതല. കവയത്രിയുടെ ജന്മദിനമായ ജനുവരി 22 ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. സുഗതകുമാരിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ആറന്‍മുള, പിതാവ് ബോധേശ്വരന്‍റെ ജന്‍മദേശമായ നെയ്യാറ്റിന്‍കര അവര്‍ ഹൃദയത്തോട് ചേര്‍ത്തു വെച്ച സൈലന്‍റ് വാലി - അട്ടപ്പാടി, അവർ സ്ഥാപിച്ച തിരുവനന്തപുരം അഭയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കും. എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്‍റെയും പങ്കാളിത്തത്തോടെയാകും പരിപാടികളുടെ നടത്തിപ്പ്. സുഗതകുമാരി കവിതകളുടെ പുനർവായന, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കവിതാരചന മത്സരം, കവിയരങ്ങുകള്‍, സുഗത സ്മൃതി വനം , പരിസ്ഥിതി സെമിനാറുകള്‍, സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്‌കാരം, ഓര്‍മ്മക്കൂട്ടായ്മകള്‍ എന്നിവ ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കും. നവതി വര്‍ഷത്തില്‍ പ്രിയ ടീച്ചറെ ഓര്‍ക്കാനും സുഗതസ്മൃതിയില്‍ നിന്നും ഊര്‍ജവും പ്രചോദനവും ഉള്‍ക്കൊള്ളാനും പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ഘടകങ്ങളും സുമനസ്സുകളും ഒത്തുചേരണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് അഭ്യര്‍ഥിച്ചു.

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in