Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കോടിയേരിയുടെ മിനി കൂപ്പർ യാത്ര ; പാർട്ടിയുടെ ഉന്നതങ്ങളിൽ വരെ പിടിമുറുക്കിയ സ്വർണ്ണക്കടത്ത് മാഫിയയുടെ നേർചിത്രം | Video Story

കോടിയേരിയുടെ മിനി കൂപ്പർ യാത്ര ; പാർട്ടിയുടെ ഉന്നതങ്ങളിൽ വരെ പിടിമുറുക്കിയ സ്വർണ്ണക്കടത്ത് മാഫിയയുടെ നേർചിത്രം | Video Story
കോഴിക്കോട് ജില്ലയിലെ സി.പി.എമ്മിന്‍റെ പ്രധാന ധന സ്രോതസ് തന്നെ സ്വർണ്ണ കള്ളക്കടത്തുകാർ ആണെന്ന ആരോപണം ശക്തമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ജാഥയ്ക്ക് വേണ്ടി സ്വർണ്ണക്കടത്ത്-ഹവാല കേസുകളിലെ പ്രതിയുടെ മിനി കൂപ്പർ വാഹനം ഉപയോഗിച്ചത് വൻ വിവാദമായിരുന്നു. കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതാ യാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയിൽ ആഢംബരപൂർണ്ണമായ സ്വീകരണമാണ് നൽകിയത്. ജാഥാ നായകനായ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രൗഡിക്ക് ഒട്ടും കുറവ് വരാത്ത രീതിയിൽ 44 ലക്ഷം രൂപയുടെ മിനി കൂപ്പർ വാഹനവും എത്തി. ഈ കാറിൽ സഞ്ചരിച്ചുകൊണ്ട് തന്നെ കോടിയേരി തൊഴിലാളി വർഗത്തെ അഭിവാദ്യം ചെയ്തു. എന്നാൽ ഈ മിനി കൂപ്പറിന്‍റെ പൂർവകാല റൂട്ട് മാപ്പ് ഹവാല - സ്വർണ്ണക്കടത്ത് വഴികളിലൂടെ ഏറെ സഞ്ചരിച്ചതായിരുന്നു. കാറിന്‍റെ ഉടമസ്ഥനായ കാരാട്ട് ഫൈസലും മുമ്പ് കേസിൽ പ്രതിയായിരുന്നു. കാരാട്ട് ഫൈസലിന്‍റെ സമ്പർക്കപ്പട്ടികയിലുള്ളതാകട്ടെ സി.പി.എം ഉന്നതരും. കൂപ്പർ യാത്രയിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായി എന്നായിരുന്നു പിന്നീട് സി.പി.എമ്മിന്‍റെ കുറ്റസമ്മതം. പക്ഷേ പാർട്ടിയുടെ ഉന്നതങ്ങളിൽ വരെ പിടിമുറുക്കിയ സ്വർണ്ണക്കടത്ത് മാഫിയയുടെ നേർചിത്രമായിരുന്നു കൊടുവള്ളിയിലെ കൂപ്പർ യാത്ര. അന്നത്തെ ജാഗ്രതക്കുറവ് ഇപ്പോഴും തുടരുന്നതിനാൽ സി.പി.എമ്മിന്‍റെ സ്വർണ്ണക്കടത്ത് ബന്ധം ഓരോ ദിവസവും അനാവരണം ചെയ്യപ്പെടുകയാണെന്ന് മാത്രം. https://www.facebook.com/JaihindNewsChannel/videos/284064856231096

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in