Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

പി.വി.സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷന്‍റെ ആദരം; 10 ലക്ഷം രൂപ ക്യാഷ് അവാർഡായി നല്‍കും

പി.വി.സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷന്‍റെ  ആദരം; 10 ലക്ഷം രൂപ ക്യാഷ് അവാർഡായി നല്‍കും
PV-Sindhu-1 പി.വി.സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷന്‍റെ ക്യാഷ് അവാർഡ്. 10 ലക്ഷം രൂപയാണ് ക്യാഷ് അവാർഡായി പി വി സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷൻ നൽകുന്നത്. കഴിഞ്ഞ മാസം സ്വിറ്റ്സർലാൻഡിൽ സമാപിച്ച ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് ചാമ്പ്യൻ ആയ പി.വി സിന്ധുവിന് ക്യാഷ് അവാർഡ് നൽകി ആദരിക്കുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ഇന്ത്യൻ ബാഡ്മിന്‍റൺ ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ട പി വി സിന്ധുവിന് ഒക്ടോബർ മാസം ഒമ്പതാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡ് സമ്മാനിക്കും എന്നും കേരള ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു പി വി സിന്ധുവിനെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ വൻ സന്നാഹമാണ് കേരള ഒളിമ്പിക് അസോസിയേഷൻ ഒരുക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍റെ ഓൺലൈൻ സ്പോർട്സ് ചാനലിന്‍റെയും വെബ്സൈറ്റിന്‍റെയും ഉദ്ഘാടനവും നിർവഹിക്കും. ഇന്ത്യൻ കായിക രംഗത്ത് തന്നെ ആദ്യമായിട്ടാണ് പ്രാദേശിക ഭാഷയിൽ ഒരു സമ്പൂർണ ഓൺലൈൻ സ്പോർട്സ് ചാനൽ തുടങ്ങുന്നത് എന്ന പ്രത്യേകതയും അസോസിയേഷൻ ഒരുക്കുന്ന ഈ ചാനലിനുണ്ട്.

Related articles

See all
Popular News

ഐസ് ഹോക്കി ഫെഡറേഷന്റെ നാമനിർദേശത്തിലും എതിർപ്പ്; ഉഷയുടെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിൽ

Popular News

കായിക കേരളത്തിന് പുത്തൻ ഉണർവ്; ഏഴ് വർഷത്തെ പാരിതോഷിക കുടിശ്ശിക തീർത്ത് വി.ഡി. സതീശൻ സർക്കാ...

Popular News

ഐ.ഒ.എ തിരഞ്ഞെടുപ്പ് വിവാദത്തിൽ പുതിയ വഴിത്തിരിവ്; പി.ടി. ഉഷയ്‌ക്കെതിരെ പരാതി, കടുത്ത അതൃപ്...

Popular News

ഐസിസി ഒക്ടോബറിലെ മികച്ച താരം; ഇന്ത്യയുടെ ദീപ്തി ശർമയ്ക്ക് രണ്ടാം വട്ടം പുരസ്കാരം, പുരുഷ വി...

Save your stories

Sign in