Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണവും ഇന്ന് (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1081 കോടി രൂപ സർക്കാർ അനുവദിച്ചു. ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന പെൻഷൻ വിതരണം നവംബർ അഞ്ചിനകം പൂർത്തിയാക്കുമെന്ന് സർക്കാർ അറിയിച്ചു.

ധനകാര്യ വകുപ്പിന്റെ രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെൻഷനായി 961.64 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കായി 119.47 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
വിതരണം ഇങ്ങനെ:

ബാങ്ക് അക്കൗണ്ടുകൾ വഴി: 52,09,617 സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 29,67,142 ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുകയെത്തും. ഇതിനായി 541.38 കോടി രൂപ അനുവദിച്ചു.

വീടുകളിൽ നേരിട്ട്:
22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിൽ നേരിട്ട് പണമായി പെൻഷൻ എത്തിച്ചു നൽകും.

ക്ഷേമനിധി ബോർഡുകൾ: സർക്കാരിന്റെ ധനസഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകളിലെ 6,05,415 ഗുണഭോക്താക്കൾക്കായി 119.46 കോടി രൂപ വിതരണം ചെയ്യും.

കൂടാതെ, ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 ഗുണഭോക്താക്കൾക്കുള്ള കേന്ദ്ര വിഹിതമായ 24.76 കോടി രൂപയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യാൻ സാധിക്കാത്ത തുക നവംബർ 16-നകം കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.





Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

11 സെക്കൻഡിൽ അര കിലോമീറ്റർ, നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ പറന്നത് 140 കി.മീ വേഗതയിൽ; നിർണാ...

Popular News

പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ തിരുവനന്തപുരത്തെത്തി; സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക്

Save your stories

Sign in