തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. ഇന്ന് തെക്കന്‍-മധ്യ കേരളത്തിലെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
ഇന്നും നാളെയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നവംബര്‍ 9 മുതല്‍ 11 വരെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടര്‍ന്നേക്കാം.
ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ കര്‍ശന മുന്‍കരുതലുകള്‍ സ്വീകരിക്കണം. മിന്നല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിലും മരച്ചുവടുകളിലും നില്‍ക്കരുതെന്നും, ഗാര്‍ഹിക വൈദ്യുതോപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇടിമിന്നല്‍ സാധ്യത മുന്‍കൂട്ടി അറിയാന്‍ കാലാവസ്ഥാ വകുപ്പിന്റെ 'ദാമിനി' ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.
മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത നിർദ്ദേശം