Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 1,19,600 രൂപ, ഗ്രാമിന് 14,950 രൂപ

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 1,19,600 രൂപ, ഗ്രാമിന് 14,950 രൂപ

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 140 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,950 രൂപയായി. പവന്റെ വിലയിൽ 1,120 രൂപയുടെ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന് ഇപ്പോൾ 1,19,600 രൂപ നൽകണം.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യുഎസ് ഡോളർ ദുർബലമായതും അമേരിക്കൻ ട്രഷറിയുടെ ദീർഘകാല സർക്കാർ കടപ്പത്രങ്ങളുടെ ബൈബാക്ക് വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ ഗോൾഡ് ഫ്യൂച്ചേഴ്സ് വെള്ളിയാഴ്ച ഏകദേശം 2 ശതമാനം ഉയർന്ന് ഔൺസിന് 4,661 ഡോളറിലെത്തി. മെയ് മധ്യത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.വെള്ളിയുടെ വിലയും ഏകദേശം 2 ശതമാനം ഉയർന്ന് 70.08 ഡോളറിലെത്തി. ജൂൺ മധ്യത്തിനുശേഷം ആദ്യമായാണ് വെള്ളിയുടെ വില 70 ഡോളർ കടക്കുന്നത്.

ഈ ആഴ്ച മാത്രം സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഏകദേശം 5 ശതമാനം വർധന രേഖപ്പെടുത്തി. ഏറെക്കാലം കാര്യമായ ചലനമില്ലാതെ നിന്നതിന് ശേഷമാണ് വിലയിൽ ഈ ശക്തമായ തിരിച്ചുവരവ്.അമേരിക്കൻ ഡോളറിന്റെ ദുർബലതയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഡോളർ ദുർബലമാകുമ്പോൾ മറ്റ് കറൻസികൾ കൈവശമുള്ള നിക്ഷേപകർക്ക് സ്വർണം താരതമ്യേന ആകർഷകമാകുന്നതാണ് വില ഉയരാൻ സഹായിക്കുന്നത്.

അതേസമയം, ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ സ്വർണവില ഏകദേശം 30 ശതമാനം ഇടിഞ്ഞിരുന്നു. ഒരു ദശാബ്ദത്തിനിടെ ഒരു സാമ്പത്തിക പാദത്തിൽ സ്വർണം രേഖപ്പെടുത്തിയ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. അതിനു പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുന്നത്.

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Save your stories

Sign in