Trending
Browse

All sections

Watch

No business videos available

No Middle East videos available

India

‘കെജ്‍രിവാള്‍ കോ ആശിർവാദ്’; ഡല്‍ഹി മുഖ്യമന്ത്രിക്ക് പിന്തുണ അറിയിക്കാന്‍ ക്യാമ്പെയ്നുമായി ആപ്പ്

‘കെജ്‍രിവാള്‍ കോ ആശിർവാദ്’; ഡല്‍ഹി മുഖ്യമന്ത്രിക്ക് പിന്തുണ അറിയിക്കാന്‍ ക്യാമ്പെയ്നുമായി ആപ്പ്
  ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പിന്തുണ പങ്കുവെക്കാൻ ക്യാമ്പെയ്‌നുമായി ആം ആദ്മി പാർട്ടി. ‘കെജ്‍രിവാള്‍ കോ ആശിർവാദ്’ എന്ന ക്യാമ്പെയ്ൻ വഴി പൊതുജനങ്ങൾക്ക് കെജ്‍രിവാളിന് പിന്തുണ അറിയിക്കാമെന്ന് ഭാര്യ സുനിത കെജ്‌രിവാൾ പറഞ്ഞു. ഇതിനായി വാട്സാപ് നമ്പറും പുറത്തുവിട്ടു. 8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ച വാട്സാപ്പ് ക്യാമ്പെയ്നിൽ പങ്കാളിയാകാം. കെജ്‌രിവാളിന്‍റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ‘ഇങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നത്. നിങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്‍റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാൻ നിങ്ങൾ ആം ആദ്മി പാർട്ടിക്കാരനാകേണ്ടതില്ല’ - സുനിത പറഞ്ഞു. ഈ സ്വേച്ഛാധിപത്യം നിലനിൽക്കില്ലെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-നാണ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടിയിട്ടുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in