Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചില്ല: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചില്ല: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനത്തിലെ യാത്രക്കാരുടെ പ്രതിഷേധം. നാദാപുരം കല്ലാച്ചി സ്വദേശി ഫൈസലുള്‍പ്പെടെ പേരാണ്് വിമാനത്താവള ടെര്‍മിനലില്‍ പ്രതിഷേധിച്ചത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരനായാണ് നാദാപുരം കല്ലാച്ചി സ്വദേശി ഫൈസല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പെ ടിക്കറ്റെടുത്തായിരുന്നു യാത്രക്കായി ഒരുങ്ങിയത്. ആദ്യ വിമാനത്തില്‍ അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഫൈസല്‍ ടെര്‍മിനലില്‍ പ്രതിഷേധിക്കുകയായിരുന്നു.  കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി ഈ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്ന കുറ്റമാണെന്ന് ഫൈസല്‍ പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ല. അതില്‍ യുഡിഎഫ് പ്രവര്‍ത്തകനും, കെ എം സി സി പ്രവര്‍ത്തകനുമായ എന്റെ പ്രതിഷേധമാണ് ഇവിടെ അറിയിക്കുന്നതെന്നും ഫൈസല്‍ പറഞ്ഞു..ഇതിന്റ പേരില്‍ ദുബായിലേക്കുള്ള എന്റെ യാത്ര തടസ്സപ്പെട്ടാല്‍ പോലും എനിക്ക് ദു:ഖമില്ലെന്നും ഫൈസല്‍ പറഞ്ഞു ഒരു മണിക്കൂറോളം ടെര്‍മിനലില്‍ നിന്ന് കൊണ്ട് പ്രതിഷേധിച്ച ശേഷമാണ് ഫൈസല്‍ ചെക്ക് ഇന്‍ ചെയ്യാനായി പോയത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വി എസ് അച്ചുതാനന്ദനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.ഇതിന് ഇടയിലാണ് യാത്രക്കാരന്റെ പ്രതിഷേധം

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in