Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആനി രാജയെ തള്ളി കാനം രാജേന്ദ്രന്‍ ; 'കേരള പൊലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല'

ആനി രാജയെ തള്ളി കാനം രാജേന്ദ്രന്‍ ; 'കേരള പൊലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല'
തിരുവനന്തപുരം : കേരള പൊലീസിനെതിരേ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന പൊലീസിനോട് സംസ്ഥാന സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളത്. കേരളത്തിലെ പൊലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല. അക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു. കേരളത്തിലെ നേതാക്കള്‍ക്കാര്‍ക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വമായ ഇടപെടല്‍ പോലീസ് സേനയില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. പോലീസിന്റെ അനാസ്ഥ മൂലം മരണങ്ങള്‍വരെ ഉണ്ടാവുന്നു. ദേശീയതലത്തില്‍ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പോലീസിന്റെ നയമെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം.പോലീസില്‍ ആര്‍എസ്എസ് ഗ്യാംങ്ങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞു. ഇതിനെ തള്ളിക്കൊണ്ടാണ് കാനത്തിന്റെ പ്രതികരണം. സംസ്ഥാനത്തെ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ നടത്തിയ ആനി രാജയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു.  

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in