Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോൺഗ്രസിന് പൊലീസ് പിന്‍ബലം ആവശ്യമില്ല ; പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തെ പിണറായി അവഹേളിച്ചു : കെ സുധാകരന്‍

കോൺഗ്രസിന് പൊലീസ് പിന്‍ബലം ആവശ്യമില്ല ; പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തെ പിണറായി അവഹേളിച്ചു : കെ സുധാകരന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ  സുരക്ഷ കുറച്ച സർക്കാർ നടപടിയില്‍  രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. നരേന്ദ്ര മോദി ഭക്തനായ മുഖ്യമന്ത്രിയിൽ നിന്നും ഇത് പ്രതീക്ഷിച്ചതാണെന്ന് പറഞ്ഞ കെ.സുധാകരൻ സുരക്ഷ കുറച്ച മുഖ്യമന്ത്രിയുടെ നടപടി അൽപത്തരമാണെന്നും കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കിടയിലിറങ്ങാൻ മുഖ്യമന്ത്രിയ്‌ക്ക് പൊലീസ്, പാർട്ടി ഗുണ്ട അകമ്പടി വേണമെന്നും എന്നാൽ പ്രതിപക്ഷ നേതാവടക്കം ഒരു കോൺഗ്രസ് നേതാവിനും ജനങ്ങൾക്കിടയിൽ ഇറങ്ങാൻ ഭയമില്ലെന്നും സുധാകരൻ വ്യക്തമാക്കി. വിഴിഞ്ഞം കടപ്പുറത്ത് നിന്നും ഭോപാലിൽ നിന്നുമെല്ലാം മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികൾ കണ്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിലൂടെയാണ് കെ.സുധാകരൻ ഇത്തരത്തിൽ പ്രതികരിച്ചത്.  ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂർണരൂപം :
പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ചത് പിണറായി വിജയന്റെ അൽപത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. പൊതുജനങ്ങൾക്കിടയിൽ ഇറങ്ങാൻ ശ്രീ.വിജയന് നൂറു കണക്കിന് പോലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല. പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലിൽ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികൾ കണ്ടിട്ടുണ്ട്. കോൺഗ്രസ് സർക്കാർ നൽകിയ പോലീസ് കാവലിൽ മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മൾ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ ഇജങ നെതിരെയും സംസാരിക്കുവാനും പ്രവർത്തിക്കുവാനും പോലീസിന്റെ പിൻബലം കോൺഗ്രസിനാവശ്യമില്ല. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ, അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. നിയമസഭയിൽ ഭരണപക്ഷത്തെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ല. അഴിമതി വീരൻമാരായ പിണറായിയുടെയും സംഘത്തിന്റെയും കൊള്ളരുതായ്മകൾ പ്രതിപക്ഷവും പ്രതിപക്ഷനേതാവും കൂടുതൽ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കും. കാക്കിയിട്ടവരുടെ കാവൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും!
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fksudhakaraninc%2Fposts%2F4507234036025487&show_text=true&width=500

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in