'പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം'; ഇറാൻ-അമേരിക്ക സംഘർഷത്തിൽ വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ. സുധാകരൻ എം.പി

ഇറാൻ–അമേരിക്ക സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അടിയന്തര നിവേദനം നൽകി. ഇറാനിലും സമീപ രാജ്യങ്ങളിലും ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും വ്യാപാരികളുമായ ആയിരക്കണക്കിന് മലയാളികളുടെ ജീവനും സുരക്ഷയും നിലവിലെ യുദ്ധസാഹചര്യത്തിൽ വലിയ ഭീഷണിയിലാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
നാട്ടിലെ പ്രവാസികളുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണെന്നും അതിനാൽ ഇന്ത്യൻ എംബസികൾ വഴി ആശയവിനിമയം ശക്തമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കൃത്യമായ ഇടവേളകളിൽ യാത്രാ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും നൽകുന്നതിനൊപ്പം, സാഹചര്യം വഷളാകുകയാണെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ ആവശ്യമായ ഒഴിപ്പിക്കൽ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.