Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എം ഷാജി അഴീക്കോട് തന്നെ ; കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടും : കെ. സുധാകരൻ

കെ.എം ഷാജി അഴീക്കോട് തന്നെ ; കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടും : കെ. സുധാകരൻ
  കണ്ണൂര്‍ :  കെ.എം ഷാജി അഴീക്കോട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും കെ. സുധാകരൻ എംപി. ഇത്തവണ മത്സരരംഗത്തേക്കില്ല എന്നായിരുന്നു ഷാജിയുടെ നിലപാട്. തങ്ങൾ നിർബന്ധിക്കുകയായിരുന്നു. ഒരു കൊള്ളക്കാരനാണ് ഈ നാടു ഭരിക്കുന്നത്. ഈ രാജ്യത്തെ തലങ്ങും വിലങ്ങും കൊള്ളയടിക്കുന്ന ഒരു കൊള്ളസംഘത്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേതൃത്വം നൽകുന്നത്. രമേശ് ചെന്നിത്തലയെ ബോധപൂർവ്വം പ്രതിക്കൂട്ടിൽ നിർത്താനുള്ള ആരോപണമായിരുന്നു ഐഫോണിലേതെന്നും അദ്ദേഹം പറഞ്ഞു. 'ആ ഫോൺ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിലുണ്ട്. ആ ഫോൺ പല കഥയും പറയും. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടം തേടി മാസങ്ങൾക്കു മുമ്പ് അന്വേഷണ ഉദ്യോസ്ഥന്മാർ ഉത്തരവു വാങ്ങി കേരളത്തിലെത്തിയിട്ടുണ്ട്. തൊഴിലാളി കുടുംബത്തിൽ നിന്ന് വന്ന ഇവരുടെ മക്കൾക്കിന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ആ ആസ്തിയുടെ ഉറവിടം തേടി അന്വേഷണ ഉദ്യോസ്ഥന്മാർ കേരളത്തിലുണ്ടെന്നും '- കെ.സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Popular News

ലോക പക്ഷാഘാത ദിനം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പ...

Popular News

പി എസ് സി ക്രമക്കേട്: ഭിന്ന മൊഴികളുമായി ചെയര്‍മാനും അംഗങ്ങളും; എം.ആര്‍. ബൈജുവിനെ വീണ്ടും ച...

Popular News

സുധാപിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; അഞ്ചിരട...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Save your stories

Sign in