Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ കാര്യക്ഷമമാക്കാനും രോഗികള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്താനും എല്ലാ ജില്ലകളിലും ഓരോ ദിവസം ഒരു പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും പ്രവര്‍ത്തനം മുതല്‍ ശുചിത്വം, മരുന്ന് ലഭ്യത, ചികിത്സാ സൗകര്യങ്ങള്‍, ഐസിയു, അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം വരെയാണ് പരിശോധനയില്‍ വിലയിരുത്തുക.

ആശുപത്രികളിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച് അവരുടെ പരാതികളും അനുഭവങ്ങളും ശേഖരിക്കും. പരിശോധനയില്‍ കണ്ടെത്തുന്ന വീഴ്ചകള്‍ തിരുത്താനുള്ള നടപടികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കും. ദൈനംദിന പരിശോധനാ റിപ്പോര്‍ട്ടുകള്‍ കൃത്യമായി സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന എല്ലാവര്‍ക്കും മികച്ച ചികിത്സയും അര്‍ഹമായ പരിഗണനയും ലഭിക്കണമെന്നും, സേവനരംഗത്തെ വീഴ്ചകള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി'; ഗാന്ധിഭവനിലെ പിതൃമന്ദിരം മുഖ്...

Popular News

സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയ്ക്കും വിതരണത്തിനും കര്‍ശന നിയന്ത്രണം: ലൈസന്‍സും രജി...

Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Save your stories

Sign in