Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കടത്തനാട്ടില്‍ അജയ്യനായി മുരളീധരന്‍

കടത്തനാട്ടില്‍ അജയ്യനായി മുരളീധരന്‍
  മിന്നും ജയവുമായി കടത്തനാടൻ മണ്ണിൽ കെ മുരളീധരൻ. എൽ.ഡി.എഫ് സ്ഥാനാർഥി പി ജയരാജനെ 84,663 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുരളീധരൻ പരാജയപ്പെടുത്തിയത്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ കേരളം ഉറ്റു നോക്കിയ മണ്ഡലമായിരുന്നു വടകര. സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ചയായ മണ്ഡലത്തില്‍ മതേതരത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം ഉയര്‍ത്തിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ കളം നിറഞ്ഞത്. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളെ ജനം തിരസ്കരിച്ചു എന്നത് കൂടിയാണ് കെ മുരളീധരന്‍റെ ആധികാരിക വിജയത്തിലൂടെ വടകരയില്‍ വ്യക്തമായത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് തന്‍റെ വിജയമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. വോട്ടെണ്ണലിൽ ഒരു വട്ടം പോലും ലീഡിൽ നിന്നും മാറാതെ നിന്നാണ് കെ മുരളീധരൻ മികച്ച ഭൂരിപക്ഷത്തില്‍ പി ജയരാജനെതിരായ ജയം സ്വന്തമാക്കിയത്.  5,26,755 വോട്ടുകളാണ് കെ മുരളീധരന്‍ നേടിയത്. ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന് കിട്ടിയതാകട്ടെ 4,42,092 വോട്ടുകള്‍. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് 80,128 വോട്ടുകളാണ് ലഭിച്ചത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in