Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പാലായില്‍ ജോസ് കെ. മാണി മത്സരിക്കും'; പ്രസ്താവന ചോരത്തിളപ്പല്ലെന്നും റോഷി അഗസ്റ്റിന്‍'

'പാലായില്‍ ജോസ് കെ. മാണി മത്സരിക്കും'; പ്രസ്താവന ചോരത്തിളപ്പല്ലെന്നും റോഷി അഗസ്റ്റിന്‍'
  നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തന്റെ പ്രസ്താവന പെട്ടെന്നുണ്ടായ 'ചോരത്തിളപ്പ്' കൊണ്ടല്ലെന്നും ആലോചിച്ചുറപ്പിച്ച കാര്യമാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ മത്സരിക്കുമെന്ന് പറയുന്നത് ആത്മവിശ്വാസത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ സീറ്റ് പാര്‍ട്ടിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും മുന്‍പ് അവിടെ മത്സരിച്ച വ്യക്തി എന്ന നിലയില്‍ ജോസ് കെ. മാണി തന്നെ വീണ്ടും ജനവിധി തേടണമെന്നുമാണ് റോഷിയുടെ പക്ഷം. 'ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും എന്ന് പറയുന്നതാണ് ആത്മവിശ്വാസം. പാര്‍ട്ടിക്കാവശ്യം ശക്തമായ നേതൃത്വമാണ്. തെറ്റുകള്‍ തിരുത്തി മടങ്ങി വരുമെന്ന് അദ്ദേഹം തന്നെ പാലായില്‍ പ്രസംഗിച്ചിട്ടുണ്ട്. താന്‍ മത്സരിക്കുമോ എന്നതല്ല വിഷയമെന്നും ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പം തന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നും റോഷി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, റോഷി അഗസ്റ്റിന്റെ ഈ പരസ്യപ്രതികരണത്തെ ജോസ് കെ. മാണി ഇപ്പോഴും പൂര്‍ണ്ണമായി ശരിവെച്ചിട്ടില്ല. റോഷിയുടെ വാക്കുകള്‍ വെറും 'ചോരത്തിളപ്പ്' കൊണ്ടാകാം എന്നായിരുന്നു ജോസ് കെ. മാണി മുന്‍പ് പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പാലായിലെ വികസന വിഷയങ്ങളില്‍ എം.എല്‍.എ മാണി സി. കാപ്പനുമായി ജോസ് കെ. മാണി കൊമ്പുകോര്‍ക്കുന്നുണ്ടെങ്കിലും, തന്റെ മത്സരകാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന മൗനം പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in