Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'മുന്‍ സ്റ്റാഫ് അംഗം, ഡയാലിസിസിന് വിധേയമാകുന്ന 72കാരന്‍'; സംഭവം ഞെട്ടിച്ചുവെന്ന് ശശി തരൂർ

'മുന്‍ സ്റ്റാഫ് അംഗം, ഡയാലിസിസിന് വിധേയമാകുന്ന 72കാരന്‍'; സംഭവം ഞെട്ടിച്ചുവെന്ന് ശശി തരൂർ
  ന്യൂഡല്‍ഹി: തന്‍റെ മുന്‍ സ്റ്റാഫ് അംഗം ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ സംഭവം ഞെട്ടിക്കുന്നതെന്ന് ഡോ. ശശി തരൂർ. 72കാരനും വൃക്കരോഗിയുമായ ശിവകുമാറിനെ അനുകമ്പയുടെയും സഹാനുഭൂതിയുടെയും അടിസ്ഥാനത്തില്‍ താൽക്കാലികമായി തന്‍റെ സ്റ്റാഫിൽ തുടരാൻ അനുവദിച്ചിരുന്നു. ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും തരൂർ വ്യക്തമാക്കി. നിയമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നും ശശി തരൂർ എക്സിൽ വ്യക്തമാക്കി. ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ രണ്ടു പേർ പിടിയിലായിരുന്നു. ഇതിൽ ഒരാളായ ശിവകുമാർ പ്രസാദാണ് ശശി തരൂർ എംപിയുടെ പിഎ എന്ന അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാല്‍ ശശി തരൂരിന്‍റെ ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നില്ല. ഇക്കാര്യം ശശി തരൂരും സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ധർമ്മശാലയിലാണ് താനെന്നും സംഭവം ഞെട്ടിച്ചുവെന്നും തരൂർ എക്സില്‍ കുറിച്ചു.   https://twitter.com/ShashiTharoor/status/1796026603253969251

Related articles

See all
Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Save your stories

Sign in