Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ഐഎസ്എൽ ആറാം സീസണ്‍ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഐഎസ്എൽ ആറാം സീസണ്‍ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ഐഎസ്എൽ ആറാം സീസണിലെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ സെമിയിൽ ഗോവ എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ നേരിടും. രാത്രി 7.30 നാണ് മത്സരം. ചെന്നൈയിൽ മൈതാനത്ത് നടക്കുന്ന ആദ്യപാദ സെമിയിൽ മത്സരം തീപാറും എന്നുറപ്പ്. എടികെയും ബെംഗളുരു എഫ്സിയും തമ്മിലാണ് രണ്ടാം സെമി. ഓവൻ കോയിൽ പരിശീലകനായി സ്ഥാനമേറ്റെടുത്തശേഷം അതിഗംഭീരമായ കുതിപ്പ് നടത്തിയ ടീമാണ് ചെന്നൈയിൻ. രണ്ടുതവണ കിരീടം നേടിയ മുൻ ചാമ്പ്യന്മാരുടെ പകിട്ടോടുകൂടിയാണ് ടീം സെമിയിൽ സ്ഥാനം ഉറപ്പിച്ചതും. സീസൺ തുടക്കത്തിൽ മങ്ങിപ്പോയ ടീം അവസാന മത്സരങ്ങളിൽ മികവുകാട്ടി. ക്രിവല്ലാരോ വാൽസ്‌കിസ് സഖ്യത്തിന്‍റെ ഗോളടി മികവ് ടീമിന് തുണയായി. 20 ഗോളുകളും 11 അസിസ്റ്റുകളു മാണ് ഇരുവരും നടത്തിയത്. എഫ്സി ഗോവയുടെ പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കാൻ ഇവർക്ക് കഴിയും. അനിരുഥ് ഥാപ്പ, ഇഡ്വിൻ വാൻസ്പോൾ തുടങ്ങിയവരും ചെന്നൈയിൻ നിരയിൽ മികച്ച കളി പുറത്തെടുത്തു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് ഗോവ സെമിയിൽ ഇറങ്ങുന്നത്. ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഗോവ കിരീടസാധ്യയുള്ള ടീമാണ്. സീസൺ തുടക്കം മുതൽ ഗോവ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഹ്യൂഗോ ബൗമസ്, ബ്രണ്ടൻ ഫെർണാണ്ടസ് തുടങ്ങിയവർ മധ്യനിരയിലും ഫെറാൻ കൊറോമിനാസ് മുന്നേറ്റത്തിലും ഉജ്വലമായ കളിയാണ് കാഴ്ചവെക്കുന്നത്. എഡു ബേദിയ, ജാക്കിചന്ദ് എന്നിവരും ചെന്നൈയിൻ പ്രതിരോധത്തിന് ഭീഷണിയാകും.

Related articles

See all
Popular News

406 റണ്‍സ് കാറ്റില്‍പ്പറത്തി ഇന്ത്യ! ഗില്ലിന് ഇരട്ടസെഞ്ചുറി, രോഹിതിന് സെഞ്ചുറി; വിന്‍ഡീസിന...

Popular News

ആൻസി സോജനെതിരായ സൈബർ ആക്രമണം: #StandWithAncy ക്യാമ്പയിനുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

Popular News

ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഹാട്രിക് സ്വര്‍ണം: പത്താം സ്വര്‍ണവുമായി മെഡല്‍...

Popular News

സാമ്പത്തിക ക്രമക്കേട്: മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കും; കടുത്ത നട...

Save your stories

Sign in