Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇറാന്‍ സംഘം ഒമാന്‍ ഭരണാധികാരിയെ കണ്ടു; മുഖ്യ ചര്‍ച്ചയായി ഹോര്‍മുസ് ഗതാഗത സുരക്ഷ

സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇറാന്‍ സംഘം ഒമാന്‍ ഭരണാധികാരിയെ കണ്ടു; മുഖ്യ ചര്‍ച്ചയായി ഹോര്‍മുസ്  ഗതാഗത സുരക്ഷ
സംഘര്‍ഷ പശ്ചാത്തലത്തില്‍, ഒമാന്‍ ഭരണാധികാരിയുമായി ഇറാന്‍ ചര്‍ച്ച നടത്തി. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ്, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. ഒമാനിലെ അല്‍ ബറാക്ക മജസ്റ്റിക് രാജകൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദിയും യോഗത്തില്‍ പങ്കെടുത്തു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടലിന്റെ സുരക്ഷ, രാജ്യങ്ങള്‍ തമ്മിലെ സാമ്പത്തിക സഹകരണം, പാകിസ്ഥാന്‍ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ എന്നീ വീഷയങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം, പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ചര്‍ച്ചയ്ക്ക് ശേഷമാണ്, ഇറാന്‍ സംഘം ഒമാനിലെത്തിയത്. അനിശ്ചിതത്വം നിറഞ്ഞ ഈ കാലഘട്ടത്തില്‍, ഇത്തരം നയതന്ത്ര ഇടപെടലുകള്‍ക്ക് വലിയ പ്രധാന്യമാണ് ഉള്ളതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ അടുത്ത യാത്രാ ലക്ഷ്യസ്ഥാനം റഷ്യയാണ്.

Related articles

See all
Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Popular News

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് ഷാമോണ്ട വൈറസ്; ഫ്രാൻസിൽ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ...

Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Save your stories

Sign in