Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ
പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന്‍റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ന്യൂസിലൻഡിനെതിരായ ട്വന്‍റി 20 പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മ#ൂന്നാം ഏകദിനത്തിൽ ശിഖർ ധവാന് പരിക്കേറ്റിരുന്നു. തുടർന്നുള്ള മത്സരങ്ങൾ കളിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് സ്ഞ്ജുവിന് നറുക്ക്വീണത്. നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളിൽ സഞ്ജു ഇന്ത്യൻ ടീമിലുണ്ടായിരുന്നു. എന്നാൽ ശ്രീലങ്കക്കെതിരായ അവസാന ട്വന്‍റി 20യിൽ മാത്രമാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശർമ തിരിച്ചെത്തിയതോടെ ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ നിന്ന് സഞ്ജുവിനെ സെലക്ടർമാർ ഒഴിവാക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെയാണ് ശിഖർ ധവാണ് വീണ് തോളിന് പരിക്കേറ്റത്. ഫെബ്രുവരി ആദ്യവാരം മുതൽ മാത്രമെ ധവാന് വീണ്ടും പരിശീലനം തുടങ്ങാനാവു. ഈ സാഹചര്യത്തിൽ സഞ്ജുവിനെ തിരികെ വിളിക്കുകയാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സ്ഥിരീകരിച്ചു. ഏകദിന ടീമിൽ ധവാന്‍റെ പകരക്കാരനായി പൃഥ്വി ഷായെ ഉൾപ്പെടുത്തി. ന്യൂസിലൻഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ട്വന്‍റി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24നാണ് ആദ്യ മത്സരം.

Related articles

See all
Popular News

മറ്റൊരു ചരിത്രനേട്ടം കൂടി; 'പ്രിൻസസ് ഓഫ് അസ്റ്റൂറിയസ്' പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരമ...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; തിലക് വർമയുടെ ഫിഫ്റ്റിയിൽ ന്യൂസീലൻ...

Popular News

ചെസ്സിൽ ചരിത്രമെഴുതി 11-കാരി; ജൂഡിറ്റ് പോൾഗറുടെ 38 വർഷത്തെ റെക്കോർഡ് തകർത്ത് ബോധന ശിവാനന്ദ...

Save your stories

Sign in