Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

2020ലെ വനിതാ അണ്ടർ 17 ലോകകപ്പിന് ഇന്ത്യ വേദിയാകും

2020ലെ വനിതാ അണ്ടർ 17  ലോകകപ്പിന് ഇന്ത്യ വേദിയാകും
2020ലെ വനിതാ അണ്ടർ 17  ലോകകപ്പിന് ഇന്ത്യ വേദിയാകും. അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫുട്ബാൾ ലോകകപ്പാണിത്. മിയാമിയിൽ നടക്കുന്ന ഫിഫ കൗൺസിൽ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. അണ്ടർ 17 വനിതാ ലോകകപ്പിന്‍റെ ഏഴാം എഡിഷനാണ് ഇന്ത്യ വേദിയൊരുക്കുക. നിലവിൽ സ്പെയിനാണ് ചാമ്പ്യൻമാർ. രണ്ട് തവണ കിരീടമുയർത്തിയ ഉത്തര കൊറിയയാണ് അണ്ടർ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയ രാജ്യം. ലോകകപ്പിനായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ 2018ൽ ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിച്ചു. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടർ 16 എ എഫ് സി ചാമ്പ്യൻഷിപ്പിൽ മികവ് കാട്ടാൻ കഴിയാതിരുന്ന ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചിരുന്നില്ല. നേരത്തെ അണ്ടർ 17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിട്ടുണ്ട്. സംഘാടനത്തിന്‍റെ മികവാണ് രണ്ടാമതും ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തൽ. അണ്ടർ 17 പുരുഷ ലോകകപ്പിൽ സ്പെയിനിനെ തോൽപിച്ച് ഇംഗ്ലണ്ടായിരുന്നു ജേതാക്കളായത്.

Related articles

See all
Popular News

മറ്റൊരു ചരിത്രനേട്ടം കൂടി; 'പ്രിൻസസ് ഓഫ് അസ്റ്റൂറിയസ്' പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരമ...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; തിലക് വർമയുടെ ഫിഫ്റ്റിയിൽ ന്യൂസീലൻ...

Popular News

ചെസ്സിൽ ചരിത്രമെഴുതി 11-കാരി; ജൂഡിറ്റ് പോൾഗറുടെ 38 വർഷത്തെ റെക്കോർഡ് തകർത്ത് ബോധന ശിവാനന്ദ...

Save your stories

Sign in