Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി: രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കി ഇന്ത്യ സഖ്യ നേതാക്കള്‍; ആരോപണങ്ങള്‍ രാഷ്ട്രപതി തള്ളാത്തതില്‍ അത്ഭുതമെന്ന് രാഹുല്‍ ഗാന്ധി

ഗ്യാനേഷ് കുമാറിന്റെ രാജി: രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കി ഇന്ത്യ സഖ്യ നേതാക്കള്‍; ആരോപണങ്ങള്‍ രാഷ്ട്രപതി തള്ളാത്തതില്‍ അത്ഭുതമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ചും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും 'ഇന്ത്യ' മുന്നണിയിലെ 10 മുതിര്‍ന്ന നേതാക്കളുടെ സംഘം രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചു. പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് വിജയ് ചൗക്കില്‍ ഡല്‍ഹി പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് നേതാക്കള്‍ വഴിയില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി. തുടര്‍ന്ന് മുന്‍കൂട്ടി അനുമതി ലഭിച്ച 10 നേതാക്കളടങ്ങിയ സംഘം രാഷ്ട്രപതിയെ കണ്ട് നിവേദനം കൈമാറുകയായിരുന്നു.

രാഷ്ട്രപതിയുടെ നിലപാടില്‍ താന്‍ അത്ഭുതപ്പെട്ടതായി വ്യക്തമാക്കി ഗാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചീഫ് ഇലക്ഷന്‍ കമ്മീഷണറും ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന തങ്ങളുടെ ആരോപണം രാഷ്ട്രപതി നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തിരിമറി തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ഉടന്‍ നല്‍കുമെന്നും വിഷയം പരിശോധിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രാഷ്ട്രപതിയുടെ പ്രതികരണത്തെ അനുകൂലമായി കാണുന്നുവെന്ന് വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താമെന്നും ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനും രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഭരണഘടനയുടെ സംരക്ഷക എന്ന നിലയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ രാഷ്ട്രപതി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ 'ജനാധിപത്യത്തെ സംരക്ഷിക്കുക' എന്ന വലിയ ബാനറുമായാണ് 'ഇന്ത്യ' മുന്നണി എം.പിമാര്‍ പാര്‍ലമെന്റ് ഹൗസില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് വിജയ് ചൗക്കില്‍ തടഞ്ഞതോടെ പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍, മഹുവ മൊയ്ത്ര, ഗൗരവ് ഗൊഗോയ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, എം.എ. ബേബി, ഡി. രാജ, രാജീവ് റായ്, സുപ്രിയ സുലെ, ഉമര്‍ അബ്ദുള്ള, മനോജ് ഝാ, തോല്‍ തിരുമാവളവന്‍ എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.

ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികള്‍ നിര്‍ത്തിവെക്കുക, ഒഴിവാക്കപ്പെട്ട 13.8 കോടി ജനങ്ങളുടെ പേരുകള്‍ പുനഃസ്ഥാപിക്കുക, വരും തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുക, സി.ഇ.സിക്ക് നല്‍കിയിട്ടുള്ള ആജീവനാന്ത സംരക്ഷണം റദ്ദാക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ചീഫ് ഇലക്ഷന്‍ കമ്മീഷണറെ പുറത്താക്കുക മാത്രമല്ല, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയും ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രക്ഷോഭം സര്‍ക്കാരിന്റെ അടിത്തറ ഇളക്കിയെന്നും ഭരണകൂടം ഭയന്നിരിക്കുകയാണെന്നും നേരത്തെ സംവിധാന്‍ സദന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷം സമരം കടുപ്പിച്ചത്. എന്നാല്‍ കമ്മീഷനുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും തീരുമാനങ്ങള്‍ നിയമപരമായാണ് എടുത്തതെന്നുമാണ് ഇലക്ഷന്‍ കമ്മീഷന്റെ വിശദീകരണം.

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Save your stories

Sign in