Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രണ്ടാം ടെസ്റ്റ്: തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്; ആദ്യ ദിനം നേരിയ മുന്‍തൂക്കം

രണ്ടാം ടെസ്റ്റ്: തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്; ആദ്യ ദിനം നേരിയ മുന്‍തൂക്കം

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ ന്യുസിലന്‍ഡിന് മുന്‍തൂക്കം. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ കിവീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എന്ന നിലയിലാണ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ കിവീസിന് നല്‍കിയത്. ടോം ലാഥവും ഡെവണ്‍ കോണ്‍വേയും ചേര്‍ന്ന് 77 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോണ്‍വേയെ 31 റണ്‍സിന് പുറത്താക്കി അരങ്ങേറ്റ താരം ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. ടോം ലാഥമിനെ 59 റണ്‍സിന് ആകാശ് ദീപ് പുറത്താക്കി. പിന്നാലെ ഹെന്റി നിക്കോള്‍സിനെയും രചിന്‍ രവീന്ദ്രയെയും പുറത്താക്കിയതോടെ ന്യൂസിലന്‍ഡ് 110 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഡാരില്‍ മിച്ചലും ടോം ബ്ലണ്ടലും ചേര്‍ന്നുള്ള കൂട്ടുകെട്ട് ന്യൂസിലന്‍ഡിനെ കരകയറ്റി.

മിച്ചല്‍ 31 റണ്‍സെടുത്ത് പുറത്തായി. പിന്നീട് ഗ്ലെന്‍ ഫിലിപ്സിനെ കൂട്ടുപിടിച്ച് ബ്ലണ്ടല്‍ ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചു. അര്‍ധസെഞ്ചുറി നേടിയ ടോം ബ്ലണ്ടല്‍ 53 റണ്‍സുമായും ഗ്ലെന്‍ ഫിലിപ്സ് 36 റണ്‍സുമായും പുറത്താകാതെ നില്‍ക്കുന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഗുര്‍നൂര്‍ ബ്രാര്‍, അന്‍ഷുല്‍ കാംബോജ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിലേക്ക് മടങ്ങാൻ ആദ്യം മടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് രോഹിത...

Popular News

രണ്ടാം ടെസ്റ്റ്: ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; കിവീസിനെതിരെ 240 റൺസ് പിന്ന...

Popular News

ക്രൈസ്റ്റ്ചർച്ചിൽ നിറംമങ്ങി ജസ്പ്രീത് ബുംറ; അഞ്ചു വർഷത്തിനിടെ ആദ്യമായി വിദേശ ടെസ്റ്റ് ഒന്ന...

Popular News

പഴയ പ്രതാപം തിരിച്ചുപിടിക്കാൻ മുംബൈ; പൊള്ളാർഡ് പരിശീലകൻ, രോഹിത് നായകൻ, 2027 ഐപിഎല്ലിന് പുത...

Save your stories

Sign in