Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രണ്ടാം ടെസ്റ്റ്: ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; കിവീസിനെതിരെ 240 റൺസ് പിന്നിൽ

രണ്ടാം ടെസ്റ്റ്: ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; കിവീസിനെതിരെ 240 റൺസ് പിന്നിൽ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് കടുത്ത ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്‌സില്‍ 356 റണ്‍സിന് പുറത്തായ ന്യൂസിലന്‍ഡിന്റെ സ്‌കോറിനൊപ്പമെത്താന്‍ നാല് വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് ഇനിയും 240 റണ്‍സ് കൂടി വേണം.

ആദ്യം തന്നെ മുന്‍നിര ബാറ്റര്‍മാര്‍ വീണതോടെയാണ് ഇന്ത്യ പ്രതിസന്ധിയിലായത്. അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മടങ്ങിയത് ടീമിന് തിരിച്ചടിയായി. ദേവ്ദത്ത് പടിക്കലും (21) കെ.എല്‍. രാഹുലും (25) ചേര്‍ന്ന് നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം നീണ്ടുനിന്നില്ല. പടിക്കല്‍ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (17) ഋഷഭ് പന്തും (23) വേഗം മടങ്ങിയതോടെ ഇന്ത്യന്‍ നിര തകര്‍ന്നു. ഒരുവശത്ത് ചെറുത്തുനിന്ന രാഹുലും പുറത്തായതോടെ ടീം കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ദിവസം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ വാഷിങ്ടണ്‍ സുന്ദറും (10) വീണു. ഏഴ് റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ധ്രുവ് ജുറെലിലാണ് (45 പന്തില്‍) ഇനി ഇന്ത്യയുടെ പ്രതീക്ഷ. ന്യൂസിലന്‍ഡിനായി കൈല്‍ ജാമിസണും ജേക്കബ് ഡഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ഗ്ലെന്‍ ഫിലിപ്‌സിനെ (36) അന്‍ഷുല്‍ കാംബോജ് പുറത്താക്കി. ആറാം വിക്കറ്റില്‍ ടോം ബ്ലണ്ടെലിനൊപ്പം 63 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഫിലിപ്‌സ് മടങ്ങിയത്. തുടര്‍ന്നെത്തിയ നഥാന്‍ സ്മിത്ത് (26) ബ്ലണ്ടെലിനൊപ്പം 44 റണ്‍സ് ചേര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചു. 101-ാം ഓവറില്‍ സ്മിത്തിനെ മടക്കി ആകാശ് ദീപാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

211 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ടോം ബ്ലണ്ടെലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ആദ്യ ടെസ്റ്റിന് സമാനമായി തുടക്കത്തിലെ പതര്‍ച്ച മറികടന്നാണ് ആതിഥേയര്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോള്‍ അന്‍ഷുല്‍ കാംബോജും ഗുര്‍നൂര്‍ ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 26 ഓവര്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിലേക്ക് മടങ്ങാൻ ആദ്യം മടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് രോഹിത...

Popular News

ക്രൈസ്റ്റ്ചർച്ചിൽ നിറംമങ്ങി ജസ്പ്രീത് ബുംറ; അഞ്ചു വർഷത്തിനിടെ ആദ്യമായി വിദേശ ടെസ്റ്റ് ഒന്ന...

Popular News

പഴയ പ്രതാപം തിരിച്ചുപിടിക്കാൻ മുംബൈ; പൊള്ളാർഡ് പരിശീലകൻ, രോഹിത് നായകൻ, 2027 ഐപിഎല്ലിന് പുത...

Popular News

ഹിറ്റ്മാൻ ഈസ് ബാക്ക്! മൂന്ന് വർഷത്തെ ഇടവേളയ്ക്ക് വിരാമം; മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേ...

Save your stories

Sign in